ആ​ശ​ങ്ക വീ​ണ്ടും! രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ അ​ര​ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ; 24 മ​ണി​ക്കൂ​റി​നി​ടെ 53,476 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന്യൂഡൽഹി: ആ​ശ​ങ്ക ഉ​യ​ർ​ത്തി രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ക്കു​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 53,476 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഈ ​വ​ർ​ഷം ആ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ര​ല​ക്ഷ​ത്തി​ന് മു​ക​ളി​ലെ​ത്തു​ന്ന​ത്.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,17,87,534 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 251 പേ​ർ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.

ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 1,60,692 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് 1,12,31,650 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി3,95,192 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 5,31,45,709 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി.

മ​ഹാ​രാ​ഷ്ട്ര, പ​ഞ്ചാ​ബ്. കേ​ര​ളം, ക​ർ​ണാ​ട​ക, ച​ത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment