കോവിഡ് ബാധിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി ! പ്രസവിച്ചത് ഡോക്ടറുടെ ഭാര്യ; രോഗ ലക്ഷണമില്ലെങ്കിലും കുഞ്ഞും നിരീക്ഷണത്തില്‍…

കോവിഡ് ബാധിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി.എയിംസിലെ സൈക്കോളജി വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറിന്റെ ഭാര്യയാണ് കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഇന്ത്യയില്‍ ഇത് ആദ്യത്തെ സംഭവമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയായിരുന്നു ഇവര്‍.

കൂടാതെ ഡോക്ടറും സഹോദരനും കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്വോള്‍ ഡോക്ടറിന്റെ ഭാര്യ 39 ആഴ്ച ഗര്‍ഭിണി ആയിരുന്നു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിന് ഇതുവരെ കൊറോണ ലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ലെന്നും ഡോക്ടര്‍മാര്‍ അറിച്ചു.

എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് കുഞ്ഞിനെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ശസ്ത്രകിയ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്ത്.

10 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് വെള്ളിയാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് തീരുമാനമെടുത്തത്. തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിനെ ഓപ്പറേഷന്‍ തീയ്യേറ്റര്‍ ആക്കി മാറ്റുകയായിരുന്നു.

യുവതിക്ക് കൊറോണ ബാധിച്ചിരുന്നുവെങ്കിലും ഗുരുതരമായിരുന്നില്ല. രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ മാത്രമേ കുഞ്ഞിന് കൊറോണ പരിശോധന നടത്തുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.

Related posts

Leave a Comment