അമേരിക്കയില്‍ ‘കോവിഡ് കൊടുങ്കാറ്റ്’ ! പ്രതിദിന വൈറസ് ബാധിതര്‍ ആറുലക്ഷത്തിലേക്ക്; ആശുപത്രിയിലാകുന്ന കുട്ടികളുടെ എണ്ണത്തില്‍ റെക്കോഡ്…

അമേരിക്കയില്‍ കോവിഡിന്റെ ‘സുനാമി തരംഗം’. കഴിഞ്ഞ ദിവസം 5,80,000 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

ആശുപത്രിയിലാവുന്ന കുട്ടികളുടെ എണ്ണം വന്‍തോതില്‍ ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഒമൈക്രോണ്‍ വ്യാപനം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

യുവാക്കളില്‍ ഭൂരിഭാഗം പേരും ഇനിയും വാക്സിന്‍ എടുക്കാനുണ്ട്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രതികരണം.

ഡിസംബര്‍ 22 മുതല്‍ 28 വരെയുള്ള ആഴ്ചയില്‍ ശരാശരി 378 കുട്ടികളാണ് പ്രതിദിനം കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നത്.

തൊട്ടു മുമ്പുള്ള ആഴ്ചയെ അപേക്ഷിച്ച് 17 വയസിന് താഴെയുള്ള കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതില്‍ 66 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ്യന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്റ്റംബറിന്റെ തുടക്കത്തിലായിരുന്നു ഇതിന് മുന്‍പ് ഇത്തരത്തിലുള്ള ഒരു സാഹചര്യം നേരിടേണ്ടി വന്നത്.

അന്ന് ശരാശരി 342 കുട്ടികളെയാണ് പ്രതിദിനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന മുഴുവന്‍ ആളുകളിലും ചെറിയ ശതമാനം മാത്രമാണ് കുട്ടികള്‍ എന്നതു മാത്രമാണ് ആശ്വാസം നല്‍കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. പ്രതിദിനം ശരാശരി 10,200 പേരാണ് ആശുപത്രിയില്‍ പ്രവേശിക്കുന്നത്.

Related posts

Leave a Comment