ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വ​യ്പ് കേ​സ്: ര​വി പൂ​ജാ​രി​യെ റി​മാ​ൻ​ഡ് ചെ​യ്തു

 

കൊ​ച്ചി: പ​ന​മ്പി​ള്ളി ന​ഗ​ര്‍ ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വ​യ്പ് കേ​സി​ൽ കൊ​ടും​കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഈ ​മാ​സം 22 വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് റി​മാ​ൻ​ഡ് അ​നു​വ​ദി​ച്ച​ത്. പൂ​ജാ​രി​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രാ​ത്രി​യി​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​കാ​നു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ അ​റി​യി​ച്ചു.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പൂ​ജാ​രി​യെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്ന് കേ​സി​ല്‍ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​താ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.

പൂ​ജാ​രി വെ​ളി​പ്പെ​ടു​ത്തി​യ ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ള്‍​ക്ക് കേ​സു​മാ​യു​ള്ള ബ​ന്ധം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള ശാ​സ്ത്രീ​യ തെ​ളി​വെ​ടു​പ്പ് അ​ന്വേ​ഷ​ണ സം​ഘം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പൂ​ജാ​രി കു​റ്റം സ​മ്മ​തി​ക്കു​ക​യും പൂ​ജാ​രി​യു​ടെ ശ​ബ്ദം ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ഉ​ട​മ ലീ​ന മ​രി​യ പോ​ള്‍ തി​രി​ച്ച​റി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment