ഉ​യ​ർ​ന്ന കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ക്ല​സ്റ്റ​റു​ക​ളി​ൽ പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​വും നി​രീ​ക്ഷ​ണ​വും! കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം ഉ​ൾ​പ്പെടെ കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്ന 10 സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കേ​ന്ദ്ര​ത്തി​ന്‍റെ ക​ർ​ശ​ന ജാ​ഗ്ര​താ മു​ന്നി​റി​യി​പ്പ്.

കേ​ര​ളം, മ​ഹാ​രാ​ഷ്‌ട്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, ഒ​ഡീ​ഷ, ആ​സാം, മി​സോ​റാം, മേ​ഘാ​ല​യ, ആ​ന്ധ്ര​പ്ര​ദേ​ശ്, മ​ണി​പ്പൂ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന ഉ​ന്ന​ത​ല യോ​ഗം മു​ന്നി​റി​യ​പ്പ് ന​ൽ​കി​യ​ത്.

പ​ത്തു ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ രോ​ഗ സ്ഥി​രീ​ക​ര​ണ​മു​ള്ള ജി​ല്ല​ക​ളി​ൽ ജ​ന​ക്കൂ​ട്ട​വും ആ​ളു​ക​ളു​ടെ ഇ​ട​പ​ഴ​ക​ലും ത​ട​യാ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്ന് ഐ​സി​എം​ആ​ർ മേ​ധാ​വി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ നി​ർ​ദേ​ശി​ച്ചു.

പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ല​ക്ഷ്യ​മി​ട്ട ജി​ല്ല​ക​ളി​ൽ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ക​യും വേ​ണം.

ര​ണ്ടാം വാ​ക്സി​ൻ ഡോ​സ് ന​ൽ​കു​ന്ന​തി​ലും ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്ക​ണം. പ​ക​ർ​ച്ച​വ്യാ​ധി പ​ട​രാ​തി​രി​ക്കാ​ൻ വീ​ട്ടി​ൽ ഐ​സൊ​ലേ ഷ​നി​ൽ ക​ഴി​യു​ന്ന വ്യ​ക്തി​ക​ളെ നി​ര​ന്ത​രം നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

ഐ​സി​എം​ആ​ർ മേ​ധാ​വി ഡോ. ​ബ​ൽ​റാം ഭാ​ർ​ഗ​വ​യും വി​വി​ധ​ സം​സ്ഥാ​ന​ങ്ങ​ളി​ലെ സം​സ്ഥാ​ന നി​രീ​ക്ഷ​ണ ഓ​ഫീ​സ​ർ​മാ​രും അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

രാ​ജ്യ​ത്ത് 46 ജി​ല്ല​ക​ൾ പ​ത്തു ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ പോ​സി​റ്റി​വി​റ്റി കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ നി​ർ​ദേ​ശങ്ങൾ

• ഉ​യ​ർ​ന്ന കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ക്ല​സ്റ്റ​റു​ക​ളി​ൽ പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​വും നി​രീ​ക്ഷ​ണ​വും.

• കേ​സു​ക​ളു​ടെ രൂ​പ​രേ​ഖാ ചി​ത്ര​ത്തി​ന്‍റെ​യും ക​ണ്ടെ​ത്തു​ന്ന സ​ന്പ​ർ​ക്കം അ​ടി​സ്ഥാ​ന​മാ​ക്കി​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ നി​ർ​വ​ചി​ക്കു​ക.

• ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലും പ്ര​ത്യേ​കി​ച്ച് പീ​ഡി​യാ​ട്രി​ക് കേ​സു​ക​ളി​ലും നി​ല​വി​ലു​ള്ള ആ​രോ​ഗ്യ, പ​ശ്ചാ​ത്ത​ല​ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക.

• ഐ​സി​എം​ആ​ർ മാ​ർ​ഗ​നി​ർ​ദേശ​ങ്ങ​ൾ അ​നു​സ​രി​ച്ച് മ​ര​ണ​സം​ഖ്യ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക.

സെ​ബി മാ​ത്യു

Related posts

Leave a Comment