ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പ് സംഘത്തിലെ 3 പേർക്കു കോ​വി​ഡ്! ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ ​

അ​മ്പ​ല​പ്പു​ഴ: ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ കോ​വി​ഡ് പി​ടി​യി​ലാ​യി.​ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ.

അ​മ്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെന്‍റ​റി​ലെ ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

പ​ഠ​ന​യാ​ത്ര​യു​ടെ മ​റ​വി​ൽ കു​ടും​ബ​സ​മേ​തം മൂ​ന്നാ​റി​ല​ട​ക്കം ഇ​വ​ർ ഉ​ല്ലാ​സ യാ​ത്ര ന​ട​ത്തി​യി​രു​ന്നു.

17 ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​കാ​നാ​ണ് അ​നു​മ​തി . എ​ന്നാ​ൽ ഇ​തിന്‍റെ മ​റ​വി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 44 ഓ​ളം പേ​രാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യ​ത്.

മു​ൻ കാ​ല​ത്തേ​തു​പോ​ലെ ഇ​ത്ത​വ​ണ​യും അ​മ്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല​ട​ക്കം കോ​വി​ഡ് വ​ർ​ധി​ക്കു​ക​യാ​ണ്.​

ഇ​തി​നി​ട​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​ർ നി​ർ​ദേ​ശം കാ​റ്റി​ൽ​പ്പ​റ​ത്തി ഉ​ല്ലാ​സ​യാ​ത്ര​ക്ക് പോ​യ​ത്.

തു​ട​ർ​ന്ന് മ​ട​ങ്ങി​യെ​ത്തി​യ സം​ഘ​ത്തി​ലെ 3 പേ​ർ​ക്ക് ഉ​ൾ​പ്പെ​ടെ കോ​വി​ഡ് 19 വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു പി​ന്നീ​ട് ഇ​വ​ർ ഇ​ന്ന​ലെ മു​ത​ൽ ഹോം ​ക്വാ​റ​ന്‍റൈനിലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കാ​യ​ക​ൽ​പ്പ പു​ര​സ്കാ​രം നേ​ടി​യ മൂ​ന്നാ​റി​ന് സ​മീ​പ​മു​ള്ള ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് ഇ​വ​ർ ഈ ​ഉ​ല്ലാ​സ യാ​ത്ര ന​ട​ത്തി​യ​ത്.

യാ​ത്ര പ​ര​മാ​വ​ധി മ​റ്റു​ള്ള​വ​ർ അ​റി​യാ​തി​രി​ക്കാ​ൻ അ​വ​ധി ദി​വ​സ​മാ​ണ് ഇ​വ​ർ തെ​ര​ഞ്ഞെ​ടു​ത്ത​ത്.​

അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ പ​ന്ത്ര​ണ്ട് ക​ള​ഭ മ​ഹോ​ത്സ​വ​ത്തി​ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഹെ​ൽ​പ്പ് ഡ​സ്ക് ആ​രം​ഭി​ച്ചി​ട്ട് ഇ​ത് മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പോ​ലും യു​എ​ച്ച് ടി​സി അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല .

ഉ​ല്ലാ​സ​യാ​ത്ര​ക്ക് പോ​യി മ​ട​ങ്ങി എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും അ​മ്പ​ല​പ്പു​ഴ അ​ർ​ബ​ൻ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ മ​റ്റ് രോ​ഗി​ക​ൾ​ക്കു​ൾ​പ്പെ​ടെ കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​ക്കാ​ൻ ഉ​ല്ലാ​സ യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യും ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment