നാട്ടിലെ മാന്യന്മാർ! ദേഹം മുഴുവന്‍ സ്വര്‍ണം, മാ​റി മാ​റി ഉ​പ​യോ​ഗി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ; കൂ​ലി​പ​ണി​യെ​ടു​ത്തു ജീ​വി​ച്ചി​രു​ന്ന വ്യ​ക്തി ആ​ഡം​ബ​ര ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന​ത് പെ​ട്ടെ​ന്ന്‌; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

അ​മ്പ​ല​പ്പു​ഴ:​ അ​മ്പ​ല​പ്പു​ഴ​യി​ലെ വ്യാ​ജ​മ​ദ്യ സം​ഘം നാ​ട്ടി​ൽ വി​ല​സി​യി​രു​ന്ന​ത് ആ​ഡം​ബ​ര കാ​റു​ക​ളി​ൽ.

ത​മി​ഴ് നാ​ട്ടി​ൽ നി​ന്ന് സ്പി​രി​റ്റെ​ത്തി​ച്ച് നി​റം ചേ​ർ​ത്ത് സ്വ​ന്ത​മാ​യി മ​ദ്യം ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്ന സം​ഘം വി​ല​സി​യി​രു​ന്ന​ത് വി​ല​കൂ​ടി​യ കാ​റു​ക​ളി​ലാ​യി​രു​ന്നു ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ പു​ന്ന പ്ര ​പ​റ​വൂ​ർ പു​ത്ത​ൻ​ച്ചി​റ വീ​ട്ടി​ൽ പി.​എ ഷി​ബു (44) വി​ന്‍റെ പെ​ട്ടെ​ന്നു​ള്ള വ​ള​ർ​ച്ച നാ​ട്ടു​കാ​രെ അദ്ഭു​തപ്പെ​ടു​ത്തി​യി​രു​ന്നു.

മു​മ്പ് ഭ​ര​ണ​ക​ക്ഷി​യി​ൽ പെ​ട്ട ഒ​രു യു​വ​ജ​ന സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​നാ​യി കൂ​ലി​പ​ണി​യെ​ടു​ത്തു ജീ​വി​ച്ചി​രു​ന്ന വ്യ​ക്തി പെ​ട്ടെ​ന്നാ​ണ് ആ​ഡം​ബ​ര ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന​ത്.

നാട്ടിലെ മാന്യന്മാർ!

ക​ഴു​ത്തി​ൽ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ്ണ മാ​ല, കൈ​ക​ളി​ൽ ചെ​യി​നും മോ​തി​ര​വും, മാ​റി മാ​റി ഉ​പ​യോ​ഗി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ, വ​ലി​യ സ്വാ​ധി​നം പ​ക്ഷേ ഇ​വ​യെ​ല്ലാം സ്പി​രി​റ്റ് ഒ​ഴു​ക്കി​യ​തി​ന്‍റെ ല​ക്ഷ​ങ്ങ​ളാ​ണെ​ന്ന് ഇ​പ്പോ​ഴാ​ണ് ജ​നം തി​രി​ച്ച​റി​ഞ്ഞ​ത്.

കേ​സി​ലെ ഒ​ന്നാം പ്ര​തി പു​റ​ക്കാ​ട് ക​രൂ​ർ രോ​ഹി​ണി നി​വാ​സി​ൽ ശ്രീ​രാ​ജു (29) വും ​നാ​ട്ടി​ൽ മാ​ന്യ​നാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ലോ​ക് ഡൗ​ൺ നാ​ളു മു​ത​ൽ ത​മി​ഴ് നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നാ​ണ് സം​ഘം അ​മ്പ​ല​പ്പു​ഴ​യി​ൽ സ്പി​രി​റ്റ് എ​ത്തി​ച്ചി​രു​ന്ന​ത്.

ക​രൂ​ർ കാ​ഞ്ഞൂ​ർ മം​ത്തി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലാ​ണ് ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന വ്യാ​ജ​ൻ കു​പ്പി​ക​ളി​ൽ നി​റ​ച്ചി​രു​ന്ന​ത്.

ജ​ന​പ്രീ​യ ബ്രാ​ൻഡാാ​യ എം.​സി വി , ​ഡാ​ഡി വി​ൽ​സ​ൺ എ​ന്നി​വ​യാ​ണ് സ്പി​രി​റ്റി​ൽ എ​സ​ൻ​സ് ചേ​ർ​ത്ത് സ്റ്റി​ക്ക​ർ പ​തി​പ്പി​ച്ചു സം​ഘം ആ​ല​പ്പു​ഴ ജി​ല്ല​ക്കു​ള്ളി​ലും വെ​ളി​യി​ലു​മാ​യി വി​റ്റി​രു​ന്ന​ത്.

അ​മ്പ​ല​പ്പു​ഴ​യി​ലെ​യും പു​ന്ന പ്ര​യി​ലെ​യും ബാ​റു​ക​ളി​ലും വ്യാ​ജ​ൻ വി​ത​ര​ണം ചെ​യ്ത​താ​യി സം​ശ​യി​ക്കു​ന്നു. കൂ​ടാ​തെ നാ​ട്ടി​ലെ ചെ​റു​കി​ട വി​ൽ​പ്പ​ന സം​ഘ​ങ്ങ​ൾ​ക്കും ഇ​വ​ർ എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്നു.

ഇ​തി​ലൂ​ടെ കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് ല​ക്ഷ​ങ്ങ​ളാ​ണ് സം​ഘം സ​മ്പാ​ദി​ച്ചു കൂ​ട്ടി​യ​ത്.

ത​മി​ഴ് നാ​ട്ടി​ലെ വ​ൻ സ്പി​രി​റ്റ് ലോ​ബി​യു​മാ​യി ബ​ന്ധ​പെ​ട്ടാ​ണ് കാ​ലി​തീ​റ്റ ഇ​റ​ക്കു​മ​തി​യു​ടെ മ​റ​വി​ലാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ൽ സ്പി​രി​റ്റ് എ​ത്തി​ച്ചി​രു​ന്ന​ത്.

ഇ​വ​രെ കൂ​ടാ​തെ ഇ​തേ കേ​സി​ൽ മു​ൻ​പ് മ​നോ​ജ്,രാ​ഹു​ൽ എ​ന്നീ പ്ര​തി​ക​ളെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

വന്പൻമാർ പലരും…

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യ​ദേ​വ് ഐ.​പി.​എ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൻ അ​മ്പ​ല​പ്പു​ഴ ഡി.​വൈ.​എ​സ്.​പി: സു​രേ​ഷ്‌​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ദ്വി​ജേ​ഷ് എ.​എ​സ്.​ഐ സ​ജി​മോ​ൻ ,

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സി.​പി.​ഒ എ​ബി തോ​മ​സ്, ഹ​രി​കൃ​ഷ്ണ​ൻ, ടോ​ണി വ​ർ​ഗീ​സ്, വി​നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു അ​റ​സ്റ്റ്.

ത​മി​ഴ്നാ​ട്ടി​ലെ സ്പി​രി​റ്റ് മൊ​ത്ത​ക​ച്ച​വ​ട സം​ഘ​ത്തെ കൂ​ടാ​തെ പ​ല വ​മ്പ​ൻ​മാ​രെ​യും ഇ​നി​യും അ​റ​സ്റ്റ് ചെ​യ്യേ​ണ്ട​താ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment