പി​ടി​ത​രാ​തെ കു​തി​ച്ച്; ലോ​ക​ത്ത് ര​ണ്ടു കോ​ടി 10 ല​ക്ഷം കോ​വി​ഡ് രോ​ഗി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്താ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ടു കോ​ടി 10 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മൂ​ന്ന് ല​ക്ഷ​ത്തോ​ളം കോ​വി​ഡ് കേ​സു​ക​ളാ​ണ് ലോ​ക​ത്താ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​വും ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്.

ഇ​തു​വ​രെ ഏ​ഴ​ര​ല​ക്ഷം പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ലോ​ക​ത്താ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 752,728 (അ​ഞ്ച് ശ​ത​മാ​നം) ആ​യി. ഇ​ന്ന​ലെ മാ​ത്രം 6,816 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നി​ല​വി​ൽ 6,415,806 രോ​ഗി​ക​ളാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യു​ള്ള​ത്. ഇ​തി​ൽ 64,640 (ഒ​രു ശ​ത​മാ​നം) പേ​രും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​തു​വ​രെ മ​രു​ന്ന് ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ലാ​ത്ത രോ​ഗം അ​ഞ്ച് ശ​ത​മാ​നം പേ​ർ​ക്ക് മ​ര​ണ​കാ​ര​ണ​മാ​കു​മ്പോ​ൾ 95 ശ​ത​മാ​നം പേ​രും അ​തി​ജീ​വി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​തു​വ​രെ ലോ​ക​ത്താ​കെ 13,900,557 പേ​ർ രോ​ഗ​ത്തി​ൽ നി​ന്ന് പൂ​ർ​ണ മു​ക്ത​രാ​യി.

അ​മേ​രി​ക്ക​യി​ലാ​ണ് കോ​വി​ഡ് ഏ​റ്റ​വും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത്. 54 ല​ക്ഷം പേ​ർ​ക്കാ​ണ് യു​എ​സി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്നു​വ​രെ 5,414,734 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി 54,432 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 1,249 പു​തി​യ മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ബ്ര​സീ​ൽ ആ​ണ് കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച ര​ണ്ടാ​മ​ത്തെ രാ​ജ്യം. ബ്ര​സീ​ലി​ൽ 59,147 പു​തി​യ കേ​സു​ക​ളാ​ണു​ള്ള​ത്. 1,301 മ​ര​ണ​ങ്ങ​ളും പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. ബ്ര​സീ​ലി​ൽ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,229,621 ആ​യി.

Related posts

Leave a Comment