നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി; മന്ത്രി മുഹമ്മദ് പങ്കെടുക്കുന്ന പരിപാടിക്ക് വരാനാണ് പഞ്ചായത്ത് അംഗത്തിന്‍റെ ഭീഷണി; വരാത്തവർക്ക് പിഴയും…

തി​രു​വ​ന​ന്ത​പു​രം: നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്  പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് കു​ടം​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് സി​പി​ഐ വാ​ർ​ഡ് മെ​മ്പ​റു​ടെ ഭീ​ഷ​ണി.

ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് മെ​മ്പ​റാ​യ എ.​എ​സ്. ഷീ​ജ​യാ​ണ് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ഭീ​ഷ​ണി​മു​ഴ​ക്കി​യ​ത്.മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​ങ്കെ​ടു​ക്കു​ന്ന പ​ഴ​കു​റ്റി പാ​ലം ഉ​ദ്ഘാ​ട​നം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ 100 രൂ​പ പി​ഴ​യീ​ടാ​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

‘‘പ്രി​യ​പ്പെ​ട്ട കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ, വ​രു​ന്ന ഞാ​യ​റാ​ഴ്ച ന​മ്മു​ടെ പ​ഴ​കു​റ്റി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

നെ​ടു​മ​ങ്ങാ​ടി​ന്‍റെ മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ ആ​ണ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​ത്. ര​ണ്ടു മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യാ​ണ്.

ന​മ്മു​ടെ വാ​ർ​ഡി​ലാ​ണ് ഈ ​പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. വ​രു​ന്ന ഞാ​യ​റാ​ഴ്ച ഒ​രു കു​ടും​ബ​ശ്രീ​യും വ​യ്ക്കേ​ണ്ട​തി​ല്ല.

കു​ടും​ബ​ശ്രീ​യി​ലു​ള്ള എ​ല്ലാ​വ​രു​മാ​യി ക്യ​ത്യം നാ​ല​ര​യ്ക്കു പ​ഴ​കു​റ്റി പാ​ല​ത്തി​ൽ എ​ത്തി​ച്ചേ​രു​ക. വ​രാ​ത്ത​വ​രി​ൽ​നി​ന്നു നൂ​റു രൂ​പ പി​ഴ ഈ​ടാ​ക്കു​ന്ന​താ​ണ്’’- എ​ന്നാ​ണ് ഷീ​ജ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്.

Related posts

Leave a Comment