സി​പി​എം അ​ഹ​ങ്കാ​ര​ത്തി​ന്‍റെ ആ​ൾ​രൂ​പ​മാ​യി മാ​റിയെന്ന് സ​തീ​ശ​ൻ പാ​ച്ചേ​നി

ത​ളി​പ്പ​റ​മ്പ്: ഫാ​സി​സ്റ്റ് രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന ശൈ​ലി​യി​ല്‍ ഗ്രാ​മ​ങ്ങ​ളി​ല്‍ ഏ​കാ​ധി​പ​ത്യം ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് സി​പി​എം ചെ​യ്യു​ന്ന​തെ​ന്നും രാ​ഷ്‌​ട്രീ​യ സ​ഹി​ഷ്ണു​ത​യോ ഭി​ന്ന​സ്വ​ര​ങ്ങ​ളെ ശ്ര​വി​ക്കാ​നു​ള്ള മ​ര്യാ​ദ​യോ കാ​ണി​ക്കാ​തെ അ​ഹ​ങ്കാ​ര​ത്തി​ന്‍റെ ആ​ള്‍​രൂ​പ​ങ്ങ​ളാ​യി സി​പി​എം മാ​റി​യെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി. പ​ട്ടു​വം മു​ള്ളൂ​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പം യു​ഡി​എ​ഫ് പ​ട്ടു​വം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പാ​ച്ചേ​നി.

രാ​ഷ്‌​ട്രീ​യ സ​ഹി​ഷ്ണു​ത​യും സ​ന്മ​നോ​ഭാ​വ​വും ന​ഷ്ട​പ്പെ​ട്ട സി​പി​എം അ​ണി​ക​ള്‍ ത​ങ്ങ​ളേ​ക്കാ​ള്‍ വ​ലി​യ ഫാ​സി​സ്റ്റു​ക​ളെ കാ​ണു​മ്പോ​ള്‍ അ​വ​രെ വാ​രി​പ്പു​ണ​രു​ക​യാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​ന്തം വോ​ട്ട് ബി​ജെ​പി​യി​ലേ​ക്ക് ഒ​ഴു​കാ​ന്‍ ഈ ​ന​യ​മാ​ണ് കാ​ര​ണ​മെ​ന്നും പാ​ച്ചേ​നി പ​റ​ഞ്ഞു.​

പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ഹാ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ര​ജി​ത്ത് നാ​റാ​ത്ത്, രാ​ജീ​വ​ന്‍ ക​പ്പ​ച്ചേ​രി, പി.​പി.​മു​ഹ​മ്മ​ദ് കു​ഞ്ഞി, സി.​നാ​രാ​യ​ണ​ന്‍, അ​ലി മം​ഗ​ര, പി.​നാ​രാ​യ​ണ​ന്‍, പി.​പി.​സു​ബൈ​ര്‍, കെ.​നാ​സ​ര്‍, ടി.​ദാ​മോ​ദ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts