തള്ളിക്കളയരുത്! ബിജെപി വലിയ തിരിച്ചടി നേരിടുന്ന രാജസ്ഥാനില്‍ സിപിഐഎം രണ്ടിടത്ത് ലീഡ് ചെയ്യുന്നു; അധികാരം ഉറപ്പിച്ച് കോണ്‍ഗ്രസും

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ്, ബിജെപി പോരിലാണ് രാജ്യം മുഴുവന്‍ ഉറ്റു നോക്കുന്നത്. പ്രാദേശിക പാര്‍ട്ടികളായ എംഎന്‍എഫും ടിആര്‍എസും മിസോറാം, തെലുങ്കാന സംസ്ഥാനങ്ങളിലും അധികാരത്തിലേയ്ക്ക് നീങ്ങുകയാണ്.

എന്നാല്‍ ഇതിനിടയില്‍ കേരളത്തിലെ ഇടതുപക്ഷ അനുകൂലികള്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്ത പലരും ശ്രദ്ധിച്ചില്ല. ഭരണകക്ഷിയായ ബി.ജെ.പിയ്ക്ക് അടിതെറ്റിയ രാജസ്ഥാനില്‍ സി.പി.ഐ.എം രണ്ടിടത്ത് ലീഡ് ചെയ്യുന്നു എന്നതാണത്.

സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളായ ഗിര്‍ഭാരി മാഹിയയും ബല്‍വാന്‍ പൂനിയയുമാണ് രാജസ്ഥാനില്‍ ലീഡ് ചെയ്യുന്നത്. ബല്‍വാന്‍ പൂനിയ ഭദ്ര മണ്ഡലത്തില്‍ 4545 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ബികാനര്‍ ജില്ലയില്‍ ഗിര്‍ഭാരി മാഹിയ ലീഡ് ചെയ്യുന്നു.

അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. 97 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബി.ജെ.പി 77 സീറ്റിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും ലീഡ് നില ഉയര്‍ത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ശാരദാപൂരില്‍ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി വസുന്ധര രാജെയും ലീഡ് ചെയ്യുന്നുണ്ട്.

Related posts