വേറെ നിവൃത്തിയില്ല മക്കളേ..! ബിജെപി ഓഫീസ് ആക്രമണത്തിൽ 4 സിപിഎമ്മുകാർ പിടിയിൽ; കോർപ്പറേഷൻ കൗൺസിലറും എസ്എഫ്ഐ നേതാവും അറസ്റ്റിലായവരിൽപ്പെടും

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനെതിരേ ആക്രമണം നടത്തിയ സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ പിടിയിലായി. ഇവരിൽ കോർപ്പറേഷൻ കൗണ്‍സിലർ ഐ.പി.ബിനു, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രതിൻ സാജ് കൃഷ്ണ എന്നിവരും ഉൾപ്പെടുന്നുണ്ട്.

ബിജെപി ഓഫീസ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇവരെ യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് സെന്‍ററിന് സമീപത്തു നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അക്രമത്തിൽ നേരിട്ട് പങ്കെടുത്തുവെന്ന ബോധ്യമായതോടെ പാർട്ടി തലത്തിലും ഇവർക്കെതിരേ നടപടിയുണ്ടായിരുന്നു. കൗണ്‍സിലർ ബിനു, പ്രതിൻ സാജ് എന്നിവരുൾപ്പടെ മൂന്ന് പേരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

Related posts