പാ​ർ​ട്ടി അ​റി​യാ​തെ എ​ന്തെ​ങ്കി​ലും ചെ​യ്താ​ൽ വ​ട്ട​പ്പൂ​ജ്യ​മാ​ക്കും; എസ്ടി പ്രമോട്ടർക്കു സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി

നെന്മാറ: അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി കോ​ള​നി​യി​ലെ എ​സ്ടി പ്ര​മോ​ട്ട​ർ​ക്കു സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ ഭീ​ഷ​ണി.

കോ​ള​നി​ക​ളി​ലു​ള്ള​വ​ർ​ക്കു മ​ഴ​ക്കെ​ടു​തി കിറ്റ് പാ​ർ​ട്ടി അ​റി​യാ​തെ വി​ത​ര​ണം ചെ​യ്ത​തി​നാ​ണ് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​ജി.​സ​ജി​ത്ത് കു​മാ​ർ പ്ര​മോ​ട്ട​ർ മ​ണി​ക​ണ്ഠ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

പാ​ർ​ട്ടി അ​റി​യാ​തെ കി​റ്റ് ന​ൽ​കി​യാ​ൽ ജോ​ലിക​ള​യു​മെ​ന്നാ​യി​രു​ന്നു സ​ജി​ത്തി​ന്‍റെ ഭീ​ഷ​ണി. ഭീ​ഷ​ണി​യി​ൽ പ​രാ​തി​യി​ല്ലെ​ന്നു മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു.

അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂന്ന് ആ​ദി​വാ​സി കോ​ള​നി​ക​ളി​ലാ​ണ് പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​ൽ കോ​ണ്‍​ഗ്ര​സ് മെ​ം ബറു​ടെ വാ​ർ​ഡും ഉ​ൾ​പ്പെ​ടു​ന്നു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ജി​ത്ത് കു​മാ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.പ്ര​മോ​ട്ട​റാ​ക്കി​യ​തു പാ​ർ​ട്ടി​യാ​ണെ​ന്നും പാ​ർ​ട്ടി അ​റി​യാ​തെ എ​ന്തെ​ങ്കി​ലും ചെ​യ്താ​ൽ വ​ട്ട​പ്പൂ​ജ്യ​മാ​ക്കു​മെ​ന്നു​മാ​ണ് ഭീ​ഷ​ണി.

പാ​ർ​ട്ടി മെ​ംബറാ​യ​തി​നാ​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​ല്ലെ​ന്നാ​യി​രു​ന്നു എ​സ്ടി പ്ര​മോ​ട്ട​ർ മ​ണി​ക​ണ്ഠ​ന്‍റെ പ്ര​തി​ക​ര​ണം. പാ​ർ​ട്ടി​ക്കു പ​രാ​തി ന​ൽ​കി​യ​താ​യാ​ണ് വി​വ​രം.

സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ ത​ങ്ങ​ളു​ടേതാ​ക്കി മാ​റ്റു​ന്ന​തി​നാ​ണ് സി​പി​എം ശ്ര​മ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെടു​ത്തി.അ​യി​ലൂ​രി​ലെ സി​പി​എം വി​ഭാ​ഗീ​യ​ത​യു​ടെ തു​ട​ർ​ച്ച​യാ​ണിതെന്ന ആ​രോ​പ​ണ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment