ചില്ലറ വ്യവസായമല്ല സഖാവിന്‍റേത്..! കഞ്ചാവുമായി സിപി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ൾ​പ്പ​ടെ രണ്ടു പേർ പി​ടി​യി​ൽ

ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ ക​ഞ്ചാ​വു​മാ​യി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടെ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. സി​പി​എം ഇ​രു​മ​ല​ക്ക​പ്പ് കാ​പ്പു​ഴി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ കൊ​ന്ന​ത്ത​ടി ചി​ന്നാ​ർ നി​ര​പ്പ് പു​ല്ലാ​ട്ട് സി​ബി (57), അ​മ്പാ​ട്ട് ഷി​ന്‍റോ(44) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചി​ന്നാ​ർ ബ​സ് സ്റ്റോ​പ്പി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​ക​ൾ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പി​ടി​യി​ലാ​യി. ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്ന് നാ​ല് കി​ലോ ഉ​ണ​ങ്ങി​യ ക​ഞ്ചാ​വ് പി​ടി​കൂ​ടി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ൻ​സാ​ഫ് ടീം ​മു​രി​ക്കാ​ശേ​രി പോ​ലീ​സു​മാ​യി ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.

Related posts

Leave a Comment