കോൺഗ്രസ് പ്രവർത്തകന്‍റെ വീട് നിർമാണത്തിന് വിലക്ക് ഏർപ്പെടുത്തി സിപിഎം; രാജകുമാരിയിൽ സിപിഎം-കോൺഗ്രസ് സംഘർഷം


രാ​ജ​കു​മാ​രി: സി​പി​എ​മ്മി​ന്‍റെ വി​ല​ക്ക് ലം​ഘി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന് വീ​ട് നി​ര്‍​മി​ക്കാ​നു​ള്ള ശ്ര​മം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട​ഞ്ഞു.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ​യും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യെ​യും പ​ട്ടി​ക​ക്ക​ഷ​ണം​കൊ​ണ്ട് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി.

ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി ടി. ​മു​രു​ക​ന്‍റെ വീ​ട് നി​ര്‍​മാ​ണ​മാ​ണ് സി​പി​എം രാ​ജാ​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി​യം​ഗം പി. ​ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​ത്.

നി​ര്‍​മാ​ണ ജോ​ലി​യി​ലേ​ര്‍​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​യാ​യ ഒ​ഡി​ഷ സ്വ​ദേ​ശി ഭു​വ​നേ​ശ്, കോ​ണ്‍​ഗ്ര​സ് രാ​ജ​കു​മാ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സാ​ബു മ​ഞ്ഞ​നാ​ക്കു​ഴി എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

രാ​ജ​കു​മാ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ രാ​ജാ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ സ​ന്തോ​ഷ്, മു​നി​യാ​ണ്ടി എ​ന്നി​വ​രെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സി​പി​എ​മ്മും പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി.

ഇ​വ​രും രാ​ജ​കു​മാ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ തേ​ടി.എ​ന്നാ​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ആ​രെ​യും മ​ര്‍​ദി​ച്ചി​ട്ടി​ല്ലെ​ന്നും ന​ട​പ്പു​വ​ഴി നി​ഷേ​ധി​ച്ച​തി​നും പൊ​തു​മ​രാ​മ​ത്ത് റോ​ഡ് കൈ​യേ​റി വീ​ട് നി​ര്‍​മി​ച്ച​തി​നെ​തി​രെ​യും പ്ര​തി​ഷേ​ധി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ പ​റ​യു​ന്നു.

Related posts

Leave a Comment