ത​ട്ടി​പ്പു​കേ​സ് പ്ര​തി ഗൂ​ഗി​ള്‍​പേ ചെ​യ്തു, ത​ട്ടു​ക​ട ഉ​ട​മയുടെ അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു ജ​യ്പുർ പോ​ലീ​സ്; പരാതിക്കാരനോട് കേരള പോലീസ് പറഞ്ഞതിങ്ങനെ…

 

കോ​ഴി​ക്കോ​ട്: ത​ട്ടു​ക​ട​യി​ൽനി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച ജയ്പുർ സ്വ​ദേ​ശി 263 രൂ​പ ഫോ​ൺ പേ ​ചെ​യ്ത​തി​ന് പി​ന്നാ​ലെ താ​മ​ര​ശേ​രി ചു​ങ്കം സ്വ​ദേ​ശി​യാ​യ ത​ട്ടു​ക​ട ഉ​ട​മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു. ആ​ക്സി​സ് ബാ​ങ്കി​ന്‍റെ താ​മ​ര​ശേ​രി ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടാ​ണ് മ​ര​വി​പ്പി​ച്ച​ത്.


പ​ണം അ​യ​ച്ച​യാ​ൾ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് പ​ണം സ്വീ​ക​രി​ച്ച​യാ​ളു​ടെ അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ച​ത്.താ​മ​ര​ശേ​രി ചു​ങ്ക​ത്ത് ത​ട്ടു​ക​ട ന​ട​ത്തു​ന്ന സാ​ജി​റി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടാ​ണ് ജ​യ്പുർ പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ക്സി​സ് ബാ​ങ്ക് മ​ര​വി​പ്പി​ച്ച​ത്.

അ​ക്കൗ​ണ്ടി​ൽനി​ന്ന് പ​ണം അ​യ​യ്ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നെ ത്തുട​ർ​ന്ന് ബാ​ങ്കി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ജ​യ്പുരി​ലെ ജ​വ​ഹ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ച​താ​യി അ​റി​യി​ച്ച​ത്.

ത​ട്ടു​ക​ട​യി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച ജ​യ്പുർ സ്വ​ദേ​ശി 263 രൂ​പ ഫോ​ൺ പേ ​വ​ഴി അ​യ​ച്ചി​രു​ന്നു. ജ​വ​ഹ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യാ​ണ് പ​ണം അ​യ​ച്ച​തെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ച​ത്.​

താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഇ​വി​ടെ ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

Related posts

Leave a Comment