ത​ല​ശേ​രി​യി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലെ സി​പി​എം ഓ​ഫീ​സ് ത​ക​ർ​ത്ത നിലയിൽ; മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി​യെ പി​ടി​കൂ​ടി സി​പി​എ​മ്മു​കാ​ർ


ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലെ സി​പി​എം ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്തു. അ​ക്ര​മി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി.

ഇ​ന്ന് പു​ല​ർ​ച്ചെ 4.30 നാ​ണ് സം​ഭ​വം. സി​പി​എം സെ​യ്ദാ​ർ പ​ള്ളി ബ്രാ​ഞ്ച് ക​മ്മ​റ്റി ഓ​ഫീ​സാ​യ ടി.​സി. ഉ​മ്മ​ർ സ്മാ​ര​ക മ​ന്ദി​ര​മാ​ണ് ത​ക​ർ​ക്ക​പ്പെ​ട്ട​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗോ​പാ​ൽ പേ​ട്ട ബൈ​തു​ൽ ഉ​മൈ​ബാ​നി​ൽ ന​സീ​ലി ( 24 )നെ ​ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ൾ ല​ഹ​രി​ക്ക​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ല​ര​യോ​ടെ ഓ​ഫീ​സി​ലെ​ത്തി​യ ന​സീ​ൽ ഗ്രി​ൽ​സ് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന് വൈ​ദ്യു​തി മീ​റ്റ​ർ, ട്യൂ​ബ് ലൈ​റ്റു​ക​ൾ, ക​സേ​ര​ക​ൾ, കാ​രം ബോ​ഡ്, കൊ​ടി​മ​രം തു​ട​ങ്ങി ഓ​ഫീ​സി​ലെ മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​നെ നേ​രി​ട്ട് ക​ണ്ട് നി​ങ്ങ​ളു​ടെ ഓ​ഫീ​സ് ഞാ​ൻ ത​ക​ർ​ത്തു എ​ന്ന​റി​യ​ച്ച ശേ​ഷം സ്ഥ​ലം വി​ട്ടു.വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ടി.​സി. ഖി​ലാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ചേ​ർ​ന്ന് ന​സീ​ലി​നെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തുനി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം വ​ച്ച് ന​സീ​ൽ ചി​ല​രു​മാ​യി വാ​ക്കു ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. താ​നു​മാ​യി വാ​ക്ക് ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും താ​ൻ എ​സ്ഡിപിഐ ​പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ്ര​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.ു

Related posts

Leave a Comment