ആർഭാടങ്ങൾക്ക് ഒരു കുറവും വരുത്താതെ സിപിഎം സമ്മേളനങ്ങൾ പൂത്തിയായി;  സ​മ്മേ​ള​ന​ങ്ങ​ൾ കൊ​ഴു​ത്ത​പ്പോ​ൾ  ചെ​ല​വ് 100 കോ​ടി ക​വി​ഞ്ഞു; വരവ് ചിലവ് കണക്കുകൾ ഇങ്ങനെ…

ഡൊ​മ​നി​ക് ജോ​സ​ഫ്

മാ​ന്നാ​ർ: സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ താ​ഴെ ത​ട്ടു​മു​ത​ൽ ആ​ർ​ഭാ​ട​ങ്ങ​ൾ​ക്ക് ഒ​ട്ടും കു​റ​വി​ല്ലാ​തെ​യാ​ണ് ന​ട​ത്തി​യ​ത്. ബ്ര​ഞ്ച് മു​ത​ൽ ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ൾ വ​രെ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞ​പ്പോ​ൾ ചെ​ല​വ് 100 കോ​ടി ക​ഴി​ഞ്ഞു. സം​സ​ഥാ​ന സ​മ്മേ​ള​നം കൂ​ടി​യാ​കു​ന്പോ​ൾ ചെ​ല​വ് ഇ​നി​യും വ​ർ​ദ്ധി​ക്കും. ക​ഴി​ഞ്ഞ ന​വം​ബ​ർ മു​ത​ലാ​ണ് സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ മു​ത​ൽ ആ​ർ​ഭാ​ട​മാ​യി ത​ന്നെ​യാ​ണ് ന​ട​ത്തി​യ​ത്.

ഒ​രി ദി​വ​സം നീ​ണ്ട് നി​ൽ​ക്കു​ന്ന ത​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി 5000 മു​ത​ൽ 7500 രൂ​പ വ​രെ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. കൊ​ടി,തോ​ര​ണ​ങ്ങ​ൾ, പ്ര​ചാ​ര​ണ ബോ​ർ​ഡ്, നോ​ട്ടീ​സ് എ​ന്നി​വ​യ്ക്കാ​യി 3000 രൂ​പ​യാ​ണ് ഒ​രോ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ലും ചെ​ല​വാ​ക്കി​യ​ത്. ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. പ്ര​ക​ട​ന​മാ​യി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം തി​രി​കെ എ​ത്തി​യ​വ​ർ​ക്ക് ചാ​യ​യും ല​ഘു​ഭ​ക്ഷ​ണ​വും തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ക​ഴി​ഞ്ഞ് പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം ഉ​ച്ച​യൂ​ണ്.

ഇ​ത്ത​ര​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​ന് മാ​ത്ര​മാ​യി 4000 രൂ​പ​യോ​ള​മാ​ണ് ചെ​ല​വാ​യ​ത്. ശ​രാ​ശ​രി ഒ​രു ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ന് 6000 രൂ​പ ചി​ല​വാ​യെ​ങ്കി​ൽ പോ​ലും സം​സ്ഥാ​ന​ത്ത് 31,700 ബ്ര​ഞ്ചു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​ത്ത​ര​ത്തി​ലാ​ണെ​ങ്കി​ൽ 19,020,000 രൂ​പ​യാ​ണ് ബ്ര​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി ചെ​ല​വാ​യ​ത്. ലോ​ക്ക​ൽ സ​മ്മേ​ള​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴേ​ക്കും ചെ​ല​വ് ഇ​ര​ട്ടി​യാ​യി.

ര​ണ്ട് ദി​ന​മാ​യി​ട്ടാ​ണ് സ​മ്മേ​ള​ന​ങ്ങ​ൾ. ഹാ​ളി​ന്‍റെ വാ​ട​ക, പ്ര​തി​നി​ധി​ക​ൾ​ക്ക് വേ​ണ്ട് ഫ​യ​ൽ, ബാ​ഡ്ജ്, ഭ​ക്ഷ​ണം, പൊ​തു സ​മ്മേ​ള​ന​ത്തി​ന് വേ​ണ്ട സ്റ്റേ​ജ് മൈ​ക്ക്, പ്ര​ചാ​ര​ണം, റെ​ഡ് വോ​ള​ന്‍റീ​യേ​ഴ്സി​നു​ള്ള ഡ്ര​സ് എ​ന്നി​ങ്ങ​നെ ഒ​രു വ​ൻ തു​ക ത​ന്നെ ചെ​ല​വാ​ക്കേ​ണ്ടി വ​ന്നു. ഒ​രു ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ന് ഒ​രു ല​ക്ഷം രൂ​പാ വ​രെ​യാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ ആ​ർ​ഭാ​ട​ത്തി​ൽ ന​ട​ത്തി​യ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് ചെ​ല​വാ​യ​ത്.​സം​സ്ഥാ​ന​ത്ത് 2093 ലോ​ക്ക​ൽ ക​മ്മ​റ്റി​ക​ളാ​ണ് ഉ​ള്ള​ത്.

ഇ​ത്ത​ര​ത്തി​ൽ 20,930,0000 രൂ​പ​യാ​ണ് ചി​ല​വാ​യ​ത്. ബ്ര​ഞ്ച്,ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി ഇ​ത്ത​ര​ത്തി​ൽ 40 കോ​ടി രൂ​പാ ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്നു. ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ളി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും വീ​ണ്ടും ചെ​ല​വേ​റി. മൂ​ന്ന് ദി​ന​ങ്ങ​ളി​ലാ​യി​ട്ടാ​ണ് സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ന്ന​ത്. പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ആ​ർ​ച്ചു​ക​ൾ, ബോ​ർ​ഡു​ക​ൾ, നോ​ട്ടീ​സ്, അ​നൗ​ണ്‍​സ്മെ​ന്‍റ് എ​ന്നി​വ​യ്ക്കാ​യി ത​ന്നെ ല​ക്ഷ​ങ്ങ​ളാ​ണ് ചി​ല​വ​ഴി​ക്കേ​ണ്ടി വ​ന്ന​ത്. കൂ​ടാ​തെ പ്ര​തി​നി​ധി​ക​ൾ​ക്ക് ര​ണ്ട് ദി​വ​സ​ത്തെ ഭ​ക്ഷ​ണം, പൊ​തു​സ​മ്മേ​ള​ന​ത്തി​നും പ്ര​ക​ട​ന​ത്തി​നു​മാ​യി ലോ​ക്ക​ൽ ക​മ്മ​റ്റി​ക​ളി​ൽ നി​ന്ന് വാ​ഹ​ന​ത്തി​ൽ ആ​ളു​ക​ളെ എ​ത്തി​ച്ച​തി​ന്‍റെ വാ​ഹ​ന കൂ​ലി, അ​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണം തു​ട​ങ്ങി ഭാ​രി​ച്ച ചെ​ല​വാ​ണ് ഏ​രി​യാ ക​മ്മ​റ്റി സ​മ്മേ​ള​ന​ങ്ങ​ൾ​ക്കാ​യി വേ​ണ്ടി വ​ന്ന​ത്.

ശ​രാ​ശ​രി 10 ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ൽ ചെ​ല​വാ​യി​താ​യി​ട്ടാ​ണ് സ​മ്മേ​ള​ന ക​ണ​ക്കു​ക​ൾ സ്വാ​ഗ​തം സം​ഘം ഭ​രാ​വാ​ഹി​ക​ൾ ക​മ്മ​റ്റി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. 206 ഏ​രി​യാ ക​മ്മ​റ്റി​ക​ളാ​ണ് നി​ല​വി​ൽ ഉ​ള്ള​ത്.​സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് ചെ​ല​വാ​യ​ത് 20,60,00000. ഇ​നി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ ആ​ർ​ഭാ​ട​ങ്ങ​ളു​ടെ വേ​ലി​യേ​റ്റ​മാ​യി​രു​ന്നു. പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ത​ന്നെ ഒ​രു വ​ൻ തു​ക​യാ​ണ് ചി​ല​വാ​ക്കി​യി​രു​ന്ന​ത്. നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന വി​വി​ധ സെ​മി​നാ​റു​ക​ൾ​ക്കും വ​ൻ പ​ണ​ചി​ല​വാ​ണ് ഉ​ള്ള​ത്. ജി​ല്ലാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന പ​ട്ട​ണ​ത്തെ ചു​വ​പ്പി​ൽ മു​ക്കി ആ​ക​ർ​ഷ​ക​മാ​യ വി​വി​ധ ബോ​ർ​ഡു​ക​ളും ആ​ർ​ച്ചു​ക​ളും നി​ര​ത്തി​യാ​ണ് എ​ല്ലാ​യി​ട​ങ്ങ​ളി​ലും സ​മ്മേ​ള​നം കൊ​ഴി​പ്പി​ച്ച​ത്. പ്ര​തി​നി​ധി​ക​ൾ​ക്ക് താ​മ​സി​ക്കു​വാ​ൻ ഹോ​ട്ട​ലു​ക​ൾ ഏ​ർ​പ്പാ​ടാ​ക്കി​യ​തി​നും വ​ൻ തു​ക​യാ​യി.സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് താ​മ​സി​ക്കു​വാ​ൻ വേ​ണ്ട പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ​ക്കും ഭ​ക്ഷ​ണ​ത്തി​നും തു​ക വേ​റെ.

ജി​ല്ലാ സ​മ്മേ​ള​ന​മാ​യ​പ്പോ​ഴേ​ക്കും പ്ര​തി​നി​ധി​ക​ൾ​ക്ക് ന​ൽ​കു​ന്ന ബാ​ഗ്, ബാ​ഗി​നു​ള്ളി​ലെ ഗി​ഫ്റ്റ് എ​ന്നി​വ​യ്ക്കും ഒ​രു വ​ൻ തു​ക ചി​ല​വ​ഴി​ക്കേ​ണ്ടി വ​ന്നു. ജി​ല്ലാ നേ​താ​ക്ക​ൾ സ​മ്മേ​ള​ന ന​ട​ത്തി​പ്പു​മാ​യി താ​ഴെ ത​ട്ടി​ലു​ള്ള ക​മ്മി​റ്റി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ൾ ത​ന്നെ സ​മ്മേ​ള​ന ന​ട​ത്തി​പ്പി​ന് 25 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ചെ​ല​വാ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ 25 ല​ക്ഷം മു​ത​ൽ 40 ല​ക്ഷം രൂ​പാ വ​രെ​യാ​ണ് ഒ​രോ ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളു​ടെ​യും കൊ​ഴി​പ്പി​ന​നു​സ​രി​ച്ച് ചെ​ല​വാ​യ​ത്.

ശ​രാ​ശ​രി 30 ല​ക്ഷം രൂ​പാ ചി​ലാ​വാ​യെ​ങ്കി​ൽ പോ​ലും 14 സ​മ്മേ​ള​ന​ങ്ങ​ളി​ലൂ​ടെ പൊ​ടി​ച്ച​ത് 4.2 കോ​ടി രൂ​പ​യാ​ണ്. ഇ​തോ​ടെ ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ൾ വ​രെ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ പൊ​ടി​ച്ച​ത് 100 കോ​ടി​യി​ൽ ഏ​റെ തു​ക​യാ​ണ്. സം​സ്ഥാ​ന സ​മ്മേ​ള​നം കൂ​ടി ക​ഴി​യു​​മ്പോൾ തു​ക പി​ന്നെ​യും ഏ​റും. സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് ചി​ല​വാ​യ ശ​രാ​ശ​രി ക​ണ​ക്ക​നു​സ​രി​ച്ച് 100 കോ​ടി ക​വി​യു​ന്പോ​ൾ യ​ഥാ​ർ​ത്ഥ ക​ണ​ക്ക് ഇ​തി​ലും ഏ​റു​വാ​നാ​ണ് സാ​ധ്യ​ത.

ഇ​തോ​ടൊ​പ്പം ന​ട​ന്നു വ​രു​ന്ന സി​പി​ഐ സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും കൊ​ഴു​പ്പി​ന് കു​റ​വി​ല്ല.​സി​പി​എം ന് ​ഒ​പ്പം ക​മ്മ​റ്റി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്പോ​ൾ സി​പി​എം സ​മ്മേ​ള​ന​ങ്ങ​ളു​ടെ പ​കു​തി തു​ക​യെ​ങ്കി​ലും ചി​ല​വാ​കും. ഭ​ര​ണ​ക​ക്ഷി​യി​ലെ പ്ര​മു​ഖ ര​ണ്ട് സം​ഘ​ട​ന​ക​ൾ സ​മ്മേ​ള​ന​ത്തി​ലൂ​ടെ പൊ​ടി​ച്ച​ത് 150 കോ​ടി​യി​ലേ​റെ തു​ക.

Related posts