ഒ​ടു​വി​ൽ സ​മ്മ​തി​ച്ചു..! ഇ​ട​ത് അ​നു​ഭാ​വി​ക​ളു​ടെ വോ​ട്ട് ബി​ജെ​പി​യി​ലേ​ക്ക് ചോ​ർ​ന്നു​വെ​ന്ന് സീ​താ​റാം യെ​ച്ചൂ​രി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഇ​ട​ത് അ​നു​ഭാ​വി​ക​ളു​ടെ വോട്ട് ബി​ജെ​പി​യി​ലേ​ക്ക് ചോ​ർ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച് സിപിഎം ദേശീയ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. കോ​ൽ​ക്ക​ത്ത​യി​ൽ ബം​ഗാ​ൾ സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന. പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഇടത് വോ​ട്ടു​ക​ൾ ബി​ജെ​പി​ക്ക് പോ​യെ​ന്ന് ആ​ദ്യ​മാ​യാ​ണ് സി​പി​എം സ​മ്മ​തി​ക്കു​ന്ന​ത്.

2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ലാ​ണ് സി​പി​എ​മ്മി​ൽ​നി​ന്ന് വോ​ട്ട് ചോ​ർ​ച്ച ഉ​ണ്ടാ​യി തു​ട​ങ്ങി​യ​ത്. ഇ​ട​ത് അ​നു​ഭാ​വി​ക​ളു​ടെ വോ​ട്ട് ചോ​ർ​ന്നെ​ങ്കി​ലും സി​പി​എം പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ വോ​ട്ട് ത​ങ്ങ​ൾ​ക്കു ത​ന്നെ ല​ഭി​ച്ചു. തൃ​ണ​മൂ​ലും ബി​ജെ​പി​യും ത​മ്മി​ലു​ണ്ടാ​ക്കി​യ ധ്രു​വീ​ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് സി​പി​എ​മ്മി​ൽ വോ​ട്ട് ചോ​ർ​ച്ച​യു​ണ്ടാ​യ​തെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

Related posts