നിന്റെ അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാല്‍ മതി ! ഡല്‍ഹി പോലീസിനു നേരെ കൈചൂണ്ടിയപ്പോള്‍ കൈയ്യടിച്ച സഖാക്കള്‍ക്ക് പിണറായിയെ വിമര്‍ശിച്ചപ്പോള്‍ നൊന്തു;ഐഷ റെന്ന മാപ്പു പറയണമെന്ന് സിപിഎം

പൗരത്വ നിയമ ഭേദഗതിക്കെതിരേ സംഘടിപ്പിച്ച പരിപാടിയില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥിനിയെ കൊണ്ടു മാപ്പു പറയിപ്പിക്കാന്‍ സിപിഎം പ്രവര്‍ത്തകരുടെ ശ്രമം. കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്നങ്ങളുണ്ടായത്. പിണറായി വിജയനെ വിമര്‍ശിച്ചതോടെ ഒരാഴ്ച്ച മുമ്പ് ഡല്‍ഹി പൊലീസിനെതിരേ വിരല്‍ ചൂണ്ടിയ ആയിഷ റെന്ന സഖാക്കള്‍ക്ക് മൗദീദിക്കുഞ്ഞായി.

നേരത്തെ ഡല്‍ഹി പോലീസിനെ വിമര്‍ശിച്ചപ്പോള്‍ ഐഷയെ വലിയ സംഭവമായി കൊണ്ടാടിയവരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത്. കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു റെന്ന. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ച പൊന്നാനിയിലെ ആറ് വിദ്യാര്‍ത്ഥികളെ ജാമ്യംപോലും നല്‍കാതെ 11 ദിവസമായി ജയിലില്‍ അടച്ചിരിക്കുന്ന കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പ്രസംഗത്തില്‍ റെന്ന ചോദ്യംചെയ്തതാണ് സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ തടവിലിട്ടത് അന്യായമാണെന്ന് പറഞ്ഞ റെന്ന, പൊന്നാനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുന്ന കേരള സര്‍ക്കാര്‍ നിലപാടിനെയും വിമര്‍ശിച്ചു. വിദ്യാര്‍ത്ഥികളെ എത്രയുംവേഗം മോചിപ്പിക്കണമെന്നും റെന്ന ആവശ്യപ്പെട്ടു. എന്നാല്‍ പ്രസംഗം അവസാനിപ്പിച്ചയുടന്‍ പിണറായി വിജയനെ കുറ്റം പറഞ്ഞ ഐഷ മാപ്പു പറയണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തി.

മാപ്പു പറയണമെന്നാവശ്യപ്പെട്ടപ്പോള്‍ ഞാന്‍ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, അതിന് മാപ്പൊന്നും പറയില്ലെന്നായിരുന്നു റെന്നയുടെ പ്രതികരണം. ഇതോടെ നിന്റെ നിലപാട് വീട്ടില്‍പോയി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ ആക്രോശിക്കുകയായിരുന്നു. സ്വന്തം അഭിപ്രായമൊന്നും ഇവിടെ പറയാന്‍ പറ്റില്ലെന്നും പിണറായി സഖാവിനെ നീ എന്താണ് പറഞ്ഞതെന്നും ചോദിച്ചായിരുന്നു സഖാക്കളുടെ ഭീഷണി.

പ്രതിഷേധം ശക്തമായപ്പോഴും മാപ്പു പറഞ്ഞതായി റെന്ന സമ്മതിച്ചിട്ടില്ല. താന്‍ മാപ്പുപറഞ്ഞിട്ടില്ലെന്നും ഇതെന്റെ നിലപാടാണെന്നും ആവര്‍ത്തിച്ചുപറഞ്ഞിട്ടാണ് വേദിയില്‍നിന്ന് മടങ്ങിയതെന്നും റെന്ന പ്രതികരിച്ചു. റെന്നയുടെ നിലപാടില്‍ പ്രതിഷേധിച്ച് പരിപാടിക്കുശേഷം സിപിഎം പ്രവര്‍ത്തകര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പതാക കത്തിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ സജീവ പ്രവര്‍ത്തകയായ അയിഷ റെന്ന ജാമിയ മിലിയ കോളേജിലെ പ്രതിഷേധത്തിനിടെ കലാപകാരികളെ സംരക്ഷിക്കാന്‍ ഡല്‍ഹി പോലീസിനെതിരേ തട്ടിക്കയറുന്ന ദൃശ്യങ്ങള് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

കേരളത്തിലെ സൈബര്‍ സഖാക്കളെല്ലാം ഇത് കൊണ്ടാടുകയും ചെയ്തിരുന്നു. എന്നാല്‍ വിമര്‍ശനം പിണറായിയ്ക്കു നേരെയും ഉയര്‍ന്നപ്പോള്‍ സിപിഎമ്മുകാര്‍ പ്ലേറ്റ് മാറ്റി. ഐഷ റെന്നയെ പരസ്യമായി മാപ്പുപറയിക്കുകയായിരുന്നു. അദ്ധ്യാപക ദമ്പതികളായ എന്‍.എം.അബ്ദുള്‍ റഷീദിന്റെയും ഖമറുന്നിസയുടെയും രണ്ട് മക്കളില്‍ ഇളയവളാണ് ഐഷ.

കോണ്ടോട്ടി കാളോത്ത് ഒന്നാം മൈല്‍ സ്വദേശിയാണ്. ഫറൂഖ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ചരിത്രപഠനത്തിനായി ആയിഷ ഡല്‍ഹിയിലെ ജാമിയ മിലിയാ സര്‍വകലാശാലയില്‍ എത്തിയത്. ത്യശൂര്‍ സ്വദേശിയും ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകനുമായ അഫ്സല്‍ റഹ്മാന്‍ ആണ് ഭര്‍ത്താവ്. മലയാളത്തിലെ പല മാധ്യമങ്ങളുടെയും ന്യൂസ് കോണ്‍ട്രിബ്യൂട്ടറാണ് ഇയാള്‍. മുമ്പ് യാക്കൂബ് മേമനെയും അഫ്‌സല്‍ ഗുരുവിനെയും തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ഐഷയും ഭര്‍ത്താവും ഇട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിവാദമായിരുന്നു.

Related posts