മതതീവ്രവാദികളോളം അപകടകാരികളായ ആളുകള്‍ വേറെയില്ല ! പക്ഷെ ഇക്കാണിച്ചത് ഫാസിസം തന്നെയാണ്; ആയിഷ റെന്നയെക്കൊണ്ട് മാപ്പു പറയിക്കാന്‍ ശ്രമിച്ച സഖാക്കളോടെ ദീപാനിശാന്ത് പറയുന്നത്…

കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ആയിഷ റെന്നയെക്കൊണ്ട് മാപ്പു പറയിപ്പിക്കാന്‍ ശ്രമിച്ച സിപിഎമ്മുകാര്‍ക്കെതിരേ ദീപാ നിശാന്ത്. ആയിഷ റെന്നയെ ക്ഷണിച്ചു വരുത്തിയ ശേഷം തങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ ആകണം എന്നു പറയുന്നത് ഫാസിസം തന്നെയാണ് എന്നാണ് ദീപ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് മതതീവ്രവാദികളോളം അപകടകാരികളായ ആളുകള്‍ വേറെയില്ല എന്നാണ് ബോധ്യം.. പക്ഷേ ഒരു പൊതുവേദിയില്‍ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണ്.ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ആരും വിമര്‍ശനാതീതരല്ല. അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രിയായാലും ശരി. തര്‍ക്കങ്ങള്‍ക്കിടയില്‍ വിഷയം വിടരുത്. പൗരത്വഭേദഗതിനിയമമാണ് വിഷയം! അത് മുങ്ങിപ്പോകരുത്…

Read More

നിന്റെ അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാല്‍ മതി ! ഡല്‍ഹി പോലീസിനു നേരെ കൈചൂണ്ടിയപ്പോള്‍ കൈയ്യടിച്ച സഖാക്കള്‍ക്ക് പിണറായിയെ വിമര്‍ശിച്ചപ്പോള്‍ നൊന്തു;ഐഷ റെന്ന മാപ്പു പറയണമെന്ന് സിപിഎം

പൗരത്വ നിയമ ഭേദഗതിക്കെതിരേ സംഘടിപ്പിച്ച പരിപാടിയില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥിനിയെ കൊണ്ടു മാപ്പു പറയിപ്പിക്കാന്‍ സിപിഎം പ്രവര്‍ത്തകരുടെ ശ്രമം. കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്നങ്ങളുണ്ടായത്. പിണറായി വിജയനെ വിമര്‍ശിച്ചതോടെ ഒരാഴ്ച്ച മുമ്പ് ഡല്‍ഹി പൊലീസിനെതിരേ വിരല്‍ ചൂണ്ടിയ ആയിഷ റെന്ന സഖാക്കള്‍ക്ക് മൗദീദിക്കുഞ്ഞായി. നേരത്തെ ഡല്‍ഹി പോലീസിനെ വിമര്‍ശിച്ചപ്പോള്‍ ഐഷയെ വലിയ സംഭവമായി കൊണ്ടാടിയവരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത്. കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു റെന്ന. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ച പൊന്നാനിയിലെ ആറ് വിദ്യാര്‍ത്ഥികളെ ജാമ്യംപോലും നല്‍കാതെ 11 ദിവസമായി ജയിലില്‍ അടച്ചിരിക്കുന്ന കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പ്രസംഗത്തില്‍ റെന്ന ചോദ്യംചെയ്തതാണ് സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ തടവിലിട്ടത് അന്യായമാണെന്ന് പറഞ്ഞ റെന്ന,…

Read More