നിന്റെ അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാല്‍ മതി ! ഡല്‍ഹി പോലീസിനു നേരെ കൈചൂണ്ടിയപ്പോള്‍ കൈയ്യടിച്ച സഖാക്കള്‍ക്ക് പിണറായിയെ വിമര്‍ശിച്ചപ്പോള്‍ നൊന്തു;ഐഷ റെന്ന മാപ്പു പറയണമെന്ന് സിപിഎം

പൗരത്വ നിയമ ഭേദഗതിക്കെതിരേ സംഘടിപ്പിച്ച പരിപാടിയില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥിനിയെ കൊണ്ടു മാപ്പു പറയിപ്പിക്കാന്‍ സിപിഎം പ്രവര്‍ത്തകരുടെ ശ്രമം. കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്നങ്ങളുണ്ടായത്. പിണറായി വിജയനെ വിമര്‍ശിച്ചതോടെ ഒരാഴ്ച്ച മുമ്പ് ഡല്‍ഹി പൊലീസിനെതിരേ വിരല്‍ ചൂണ്ടിയ ആയിഷ റെന്ന സഖാക്കള്‍ക്ക് മൗദീദിക്കുഞ്ഞായി. നേരത്തെ ഡല്‍ഹി പോലീസിനെ വിമര്‍ശിച്ചപ്പോള്‍ ഐഷയെ വലിയ സംഭവമായി കൊണ്ടാടിയവരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത്. കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു റെന്ന. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ച പൊന്നാനിയിലെ ആറ് വിദ്യാര്‍ത്ഥികളെ ജാമ്യംപോലും നല്‍കാതെ 11 ദിവസമായി ജയിലില്‍ അടച്ചിരിക്കുന്ന കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പ്രസംഗത്തില്‍ റെന്ന ചോദ്യംചെയ്തതാണ് സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ തടവിലിട്ടത് അന്യായമാണെന്ന് പറഞ്ഞ റെന്ന,…

Read More

ക്ഷമിക്കണം ഒരു അബദ്ധം പറ്റിയതാണ് ! ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ കടന്നു പിടിച്ച യുവാവ് നടിയുടെ ഫോണില്‍ വിളിച്ചു മാപ്പു ചോദിച്ചു; നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

കോഴിക്കോട്: മുക്കത്ത് ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ യുവാവ് കടന്നു പിടിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. യുവാവ് നടിയെ വിളിച്ചു മാപ്പു പറഞ്ഞു.സംഭവത്തില്‍ പൊലീസ് അറസ്റ്റു ചെയ്ത ഗോതമ്പ് റോഡ് ചേലാംകുന്ന് സ്വദേശി മനു അര്‍ജുന്‍ (21) ആണ് മാപ്പ് പറഞ്ഞത്. നടിയെ ഫോണില്‍ വിളിച്ചായിരുന്നു മാപ്പുപറച്ചില്‍. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. മുക്കത്ത് പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് നോര്‍ത്ത് ഇന്ത്യന്‍ നടിയായിരുന്നു വരേണ്ടിയിരുന്നത്. എന്നാല്‍ കൃത്യസമയത്ത് അവര്‍ക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ ഉദ്ഘാടനത്തിനായി മലയാളത്തിലെ യുവനടിയെ ക്ഷണിക്കുകയായിരുന്നു. ഉദ്ഘാടനത്ത് ഒരു നടനും എത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന മനു തിക്കും തിരക്കിനുമിടയില്‍ നടിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവനടിയുടെ പരാതിയില്‍ മുക്കം പൊലീസ് മനുവിനെ അറസ്റ്റ് ചെയ്തു. മനു മാപ്പു പറഞ്ഞതിനെത്തുടര്‍ന്ന് ജാമ്യം നല്‍കി വിട്ടയയ്ക്കുകയായിരുന്നു. നടിമാര്‍ക്കെതിരേ അടുത്തിടെയായി ആക്രമണങ്ങള്‍ ഏറിവരികയാണ്. അടുത്തിടെ ട്രെയിനില്‍ വെച്ച് തനിക്കെതിരെ അപമാന ശ്രമം…

Read More

മോഷണദൃശ്യങ്ങള്‍ എസ്‌ഐ ഫേസ്ബുക്കില്‍ ഇട്ടതോടെ കുട്ടിക്കള്ളന് ടെന്‍ഷനായി; ഒടുവില്‍ ചോരകൊണ്ട് മാപ്പെഴുതി മോഷണ മുതല്‍ ഉടമയ്ക്ക് തിരിച്ചു നല്‍കി; തന്റെ ജീവിതം തകര്‍ക്കരുതേയെന്ന അപേക്ഷയും…

തിരുവനന്തപുരം: ഒരാളുടെ ബാഗ് മോഷ്ടിച്ച ശേഷം പണം മാത്രം എടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ഉടമസ്ഥന് അയച്ചു നല്‍കുന്ന നല്ലവരായ കള്ളന്മാരുടെ കഥകള്‍ ഇടയ്ക്കിടെ നമ്മള്‍ കേള്‍ക്കാറുണ്ട്. ഇത്തരക്കാരെ നന്മ നിറഞ്ഞ കള്ളന്മാരായി നാം വാഴ്ത്താറുമുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരനായ ഒരു കള്ളന്‍ പിറവിയെടുത്തിരിക്കയാണ്. തിരുവനന്തപുരത്ത് കല്ലമ്പലത്തെ വീട്ടില്‍ മോഷണം നടത്തിയപ്പോള്‍ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വൈറലായതോടെ ചൊര കൊണ്ട് മാപ്പെഴുതിയാണ് മോഷ്ടാവിന്റെ കുമ്പസാരം. പുതുശ്ശേരിമുക്ക് സ്വദേശി നിസാമിന്റെ വീട്ടില്‍ മോഷണം നടത്തിയ ചെറുപ്പക്കാരനാണ്, സിസിടിവിയില്‍ പതിഞ്ഞ മോഷണദൃശ്യം പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ടെന്‍ഷനടിച്ചു ‘നന്നായത്.’ ആഡംബര വസ്തുക്കളും വിലപിടിപ്പുള്ള ചെരിപ്പുകളും മറ്റും മോഷണം പോയെന്നു പൊലീസില്‍ പരാതി നല്‍കിയ നിസാം ഒപ്പം സിസിടിവി ദൃശ്യവും കൈമാറിയതാണു വഴിത്തിരിവായത്. കല്ലമ്പലം എസ്‌ഐ ബി.കെ.അരുണ്‍ ഫേസ്ബുക്കിലിട്ട ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മോഷ്ടാവിന് ഇരിക്കപ്പൊറുതിയില്ലാതായി. ചോരയിലെഴുതിയ…

Read More