പി​രി​വ് ന​ല്‍​കാ​ത്ത​തി​ന് സ്ഥാ​പ​നം പൂ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് ! സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ അം​ഗ​പ​രി​മി​ത​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം

‌കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​ന് മു​ന്നി​ല്‍ ആ​ത്മ​ഹ​ത്യാ​ശ്ര​മം.

പി​രി​വ് ന​ല്‍​കാ​ത്ത​തി​ന് സ്ഥാ​പ​നം പൂ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അം​ഗ​പ​രി​മി​ത​നാ​യ വ​ട​ക​ര ത​ട്ടോ​ളി​ക്ക​ര സ്വ​ദേ​ശി പ്ര​ശാ​ന്താ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്.

ശ​രീ​ര​ത്തി​ല്‍ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​കൊ​ളു​ത്താ​നാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ ശ്ര​മം. നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് ഇ​യാ​ളെ ത​ട​യു​ക​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രെ​യാ​ണ് പ്ര​ശാ​ന്ത് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്.

Related posts

Leave a Comment