കാ​ഴ്ച​പരിമിതരുടെ ട്വ​ന്‍റി-20 ലോ​ക​ക​പ്പ്; ഇ​ന്ത്യ പാ​ക്കിസ്ഥാ​നോ​ടു തോ​റ്റു

cricketblindന്യൂ​ഡ​ല്‍​ഹി: ബൗ​ളിം​ഗ് അ​ണ്ട​ര്‍ ആം ​ആ​ണ്. ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ സ്വീ​പ് ഷോ​ട്ട് മാ​ത്ര​മേ ക​ളി​ക്കൂ. എ​ന്നി​രു​ന്നാ​ലും ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള പ​തി​വു പോ​രാ​ട്ട​ങ്ങ​ളു​ടെ എ​ല്ലാ ചൂ​ടു​മു​ണ്ടാ​യി​രു​ന്നു ഇ​ന്ന​ലെ ഫി​റോ​സ്ഷാ കോ​ട്‌​ല​യി​ല്‍ ന​ട​ന്ന കാ​ഴ്ച​പ​രി​മി​ത​രു​ടെ ട്വ​ന്‍​റി-20 മ​ത്സ​ര​ത്തി​ന് .

പ​ക്ഷേ, ഇ​ത്ത​വ​ണ പ​തി​വി​നു വി​പ​രീ​ത​മാ​യി ജ​യം പാ​ക്കി​സ്ഥാ​നാ​യി​രു​ന്നു​വെ​ന്നു മാ​ത്രം. കാ​ഴ്ച​യി​ല്ലാ​ത്ത​വ​രു​ടെ ട്വ​ന്‍​റി-20 ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ ഏ​ഴു​വി​ക്ക​റ്റി​നാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 240 റ​ണ്‍​സ് എ​ടു​ത്തെ​ങ്കി​ലും വെ​റും മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു.

ത​ങ്ങ​ളു​ടെ ഹൃ​ദ​യം, ധ​രി​ച്ചി​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ല​ണി​ഞ്ഞാ​ണ് ഇ​രു​ടീ​മി​ലെ​യും ക​ളി​ക്കാ​ര്‍ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ക്യാ​ച്ച് വി​ട്ടു​ക​ള​ഞ്ഞ​തി​ന് ഒ​രാ​ള്‍ മ​റ്റൊ​രാ​ളെ പ​ഴി​ചാ​രു​ന്ന​തോ ബൗ​ണ്ട​റി​ലൈ​നി​ല്‍ വ​ച്ച് പ​ന്ത് ത​ട​യു​ന്ന​തോ ഫി​റോ​സ്ഷാ കോ​ട്‌​ല​യി​ല്‍ കാ​ണാ​നാ​വു​മാ​യി​രു​ന്നി​ല്ല. മ​ണി​കി​ലു​ക്ക​മു​ള്ള ബോ​ളി​ല്‍ ഇ​ന്ത്യ​ന്‍ ബാ​റ്റ്‌​സ്മാ​ന്‍മാ​ര്‍ യ​ഥേ​ഷ്ടം സ്‌​കോ​ര്‍ ചെ​യ്തു. ഓ​രോ​ബോൾ ​ക​ഴി​യു​മ്പോ​ഴും ലൗ​ഡ്‌​സ്പീ​ക്ക​റി​ലൂ​ടെ കാ​ഴ്ച​യി​ല്ലാ​ത്ത ക​മ​ന്‍റേ​റ്റർരു​ടെ ക​മ​ന്‍റ​റി കൂ​ടി​യാ​യ​പ്പോ​ള്‍ മ​ത്സ​രം ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ലേ​റി.

സാ​ധാ​ര​ണ​യാ​യി ഇ​ന്ത്യ​യും പാ​ക്കിസ്ഥാ​നും ഏ​റ്റു​മു​ട്ടു​മ്പോ​ള്‍ കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് മ​ത്സ​രം ടി​വി​യി​ലൂ​ടെ കാ​ണു​ന്ന​ത്. ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ണി​ക​ള്‍ കാ​ണു​ന്ന മ​ത്സ​ര​ങ്ങ​ളും ഇ​താ​ണ്. എ​ന്നാ​ല്‍ ന​യ​ത​ന്ത്ര പ്ര​ശ്‌​ന​ങ്ങ​ള്‍ മൂ​ലം ഇ​രു രാ​ജ്യ​ങ്ങ​ളും ക​ഴി​ഞ്ഞ നാ​ലു വ​ര്‍ഷ​മാ​യി ദ്വി​രാ​ഷ്ട്ര പ​ര​മ്പ​ര​ക​ള്‍ ക​ളി​ക്കു​ന്നി​ല്ല.

ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കു​മ്പോ​ള്‍ പാ​ക്കിസ്ഥാ​ന് ടെ​ന്‍ഷ​നാ​ണെ​ന്ന് പാക്കിസ്ഥാ​ന്‍ ബ്ലൈ​ന്‍ഡ് ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ സു​ല്‍ത്താ​ന്‍ ഷാ ​പ​റ​യു​ന്നു.​ബ്ലൈ​ന്‍ഡ് ക്രി​ക്ക​റ്റ​ര്‍മാ​ര്‍ ശാ​ന്തി​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മാ​ണ് ലോ​ക​ത്തി​നു ന​ല്‍കു​ന്ന​തെ​ന്നും ഷാ ​പ​റ​യു​ന്നു.​ഇ​ദ്ദേ​ഹ​വും കാ​ഴ്ചാ​വൈ​ക​ല്യ​മു​ള്ള ആ​ളാ​ണ്.

Related posts