സംശയരോഗിയായ യുവാവ് ഭാര്യയേയും ഒന്നരവയസുള്ള മകളെയും വെട്ടിയും കുത്തിയും ക്രൂരമായി പരിക്കേൽപിച്ചു; ഇരുവരുടെയും നില ഗുരുതരം

Bloodപെ​രു​ന്പാ​വൂ​ർ: ഭ​ർ​ത്താ​വ് ഭാ​ര്യ​യേ​യും ഒ​ന്ന​ര വ​യ​സു​കാ​രി​യാ​യ മ​ക​ളേ​യും ക​ത്തി​ക്ക് വെ​ട്ടി​യും കു​ത്തി​യും ക്രൂ​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ചു. ഇ​രു​വ​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. പെ​രു​ന്പാ​വൂ​ർ ഇ​രി​ങ്ങോ​ൾ കാ​വി​നു സ​മീ​പം ക​നാ​ൽ ബ​ണ്ടി​ൽ താ​മ​സി​ക്കു​ന്ന ഈ​യം​കു​ഴി ബി​നു​വാ​ണ് ഭാ​ര്യ അ​ജി​ത​യേ​യും മ​ക​ൾ ഒ​ന്ന​ര വ​യ​സു​കാ​രി ശി​വ​ന​ന്ദി​നി​യേ​യും കു​ത്തി​യ​ത്.

നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ഡ്രൈ​വ​റാ​യ ബി​നു മും​ബൈ​യി​ലേ​ക്കു​ള്ള ഒ​രാ​ഴ്ച​ത്തെ ഓ​ട്ടം ക​ഴി​ഞ്ഞ് ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. മ​ദ്യ​പി​ച്ചെ​ത്തു​ന്ന ദി​വ​സം സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ ബി​നു ഭാ​ര്യ​യെ ത​ല്ലു​ന്ന​ത് പ​തി​വാ​യി​രു​ന്നെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.

അ​ജി​ത​യു​ടെ വ​യ​റി​ലും പു​റ​ത്തു​മാ​ണ് കു​ത്തേ​റ്റ​ത്. കു​ട്ടി​യു​ടെ ക​ഴു​ത്ത്, ക​വി​ൾ, കൈ ​തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് വെ​ട്ടേ​റ്റ​ത്. വ​ല​തു​ചെ​വി​ക്ക് മു​ക​ളി​ലാ​യി ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related posts