ത​നി​ക്ക് കു​ടും​ബ​ത്തി​ൽ നി​ന്ന് അ​ക​ന്ന് ക​ഴി​യേ​ണ്ടി​വ​ന്ന​ത് മൂ​ത്ത​മ​ക​ളാ​ണെ​ന്ന തോ​ന്ന​ൽ; പി​താ​വ് മ​ക​ളെ ക​ഴു​ത്ത​റ​ത്ത​തി​ന് ശേ​ഷം തീ​കൊ​ളു​ത്തി കൊ​ന്നു

ജ​യ്പു​ർ:  പി​താ​വ് മ​ക​ളെ ക​ഴു​ത്ത​റ​ത്ത​തി​ന് ശേ​ഷം തീ​കൊ​ളു​ത്തി കൊ​ന്നു. പാ​ലി ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് നാടിനെ നടുക്കിയ  സം​ഭ​വം ഉണ്ടായത്.  കൊ​ല്ല​പ്പെ​ട്ട​ത് വിവാഹിതയായ  മകൾ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​വ്‌​ലാ​ൽ മെ​ഗ്‌​വാ​ൾ എ​ന്ന​യാ​ളെ പോ​ലീ​സ് തി​ര​യു​ക​യാ​ണ്.

ക​ഴി​ഞ്ഞ 12 വ​ർ​ഷ​ങ്ങ​ളാ​യി ശി​വ്‌​ലാ​ൽ കു​ടും​ബ​വു​മാ​യി പി​രി​ഞ്ഞ് പാ​ലി​യി​ലാ​ണ് താ​മ​സം. ഇ​യാ​ളു​ടെ ഭാ​ര്യ​യും മ​ക്ക​ളും ഗു​ജ​റാ​ത്തി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

വി​വാ​ഹി​ത​യാ​യ മൂ​ത്ത മ​ക​ൾ നി​ർ​മ (32) ആ​ണ് കു​ടും​ബ​ത്തി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് മേ​ഘ്‌​വാ​ൾ വി​ശ്വ​സി​ച്ചി​രു​ന്ന​താ​യി ഇ​വ​രു​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച പാ​ലി​യി​ലെ ഇ​സ​ലി ഗ്രാ​മ​ത്തി​ൽ ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ർ​മ​യും സ​ഹോ​ദ​രി​യും എ​ത്തി​യ​പ്പോ​ൾ ഇ​വ​ർ പി​താ​വി​നെ ക​ണ്ടു​മു​ട്ടി. തു​ട​ർ​ന്ന് മെ​ഗ്‌​വാ​ൾ ഒ​രു​സ്ഥ​ലം വ​രെ പോ​ക​ണ​മെ​ന്ന് ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ള​യെ സ​ഹോ​ദ​രി​യോ​ട് ത​ന്നെ കാ​ത്ത് നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട നി​ർ​മ, പി​താ​വി​നൊ​പ്പം മ​റ്റൊ​രു സ്ഥ​ല​ത്ത് പോ​യി. അ​വി​ടെ വ​ച്ച് നി​ർ​മ​യു​ടെ ക​ഴു​ത്ത് മു​റി​ച്ച​തി​നു ശേ​ഷം പെ​ട്രോ​ൾ ഒ​ഴി​ച്ച് ഇ​യാ​ൾ നി​ർ​മ​യെ കൊ​ല്ലു​ക​യാ​യി​രു​ന്നു.

ഏ​റെ നേ​ര​മാ​യി​ട്ടും നി​ർ​മ​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ള​യ സ​ഹോ​ദ​രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ ഗ്രാ​മ​വാ​സി​ക​ളെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 302 (കൊ​ല​പാ​ത​കം) പ്ര​കാ​രം പ്ര​തി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment