രണ്ടുമാസം മുമ്പ് കണ്ട സെക്യൂരിറ്റി ജീവനക്കാരനായ ആന്‍സാറുമായി പ്രണയത്തിലായി, ബന്ധം ഭാര്യയെ അറിയിക്കുമെന്ന വര്‍ഷയുടെ ഭീഷണി കൊലപാതകത്തിലെത്തിച്ചു

kola-nurse-Lകു​ന്നം​കു​ളം: പെ​രു​ന്പി​ലാ​വി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ ഹോം​ന​ഴ്സാ​യ യു​വ​തി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം ഓ​ലൂ​ർ പ​ന​യി​റ​കു​ന്ന് സ​തീ​ഷ് മ​ന്ദി​ര​ത്തി​ൽ മ​ഞ്ചു എ​ന്ന വ​ർ​ഷ(28)​യാ​ണ് കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്വാ​ർ​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​ര​നും ക​രി​ക്കാ​ട് കോ​ട്ടോ​ൽ കൊ​ട്ടി​ലി​ങ്ങ​ൽ വീ​ട്ടി​ൽ ഹു​സൈ​ൻ (32) അ​റ​സ്റ്റി​ലാ​യി.

സം​ഭ​വ​ശേ​ഷം ഇ​ന്നു പു​ല​ർ​ച്ചെ ഇ​യാ​ൾ കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​യേ​യും കൂ​ട്ടി പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. അ​ൻ​സാ​ർ ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഹു​സൈ​ൻ. ബ​സ് ക്ലീ​ന​റാ​യി​രു​ന്ന ഇ​യാ​ൾ ര​ണ്ടു​മാ​സം മു​ന്പാ​ണ് ഇ​വി​ടെ സെ​ക്യൂ​രി​റ്റി​യാ​യി ചേ​ർ​ന്ന​ത്. ആ​ശു​പ​ത്രി​ക്കു മു​ന്നി​ലെ  ഹോം ​ന​ഴ്സിം​ഗ് സ്ഥാ​പ​ന​ത്തി​ലാ​ണ് യു​വ​തി ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​വി​ടെ​നി​ന്നാ​ണ് ഇ​വ​ർ പ​രി​ച​യ​ത്തി​ലാ​യ​തെ​ന്നു പ​റ​യു​ന്നു.

ഹുസൈനും മഞ്ജുവും കുറച്ചുകാലം പ്രണയത്തിലായിരുന്നു പിന്നീട് ഇരുവരും ബന്ധം വേര്‍പിരിയുകയായിരുന്നു. അടുത്തകാലത്തായി തന്നെ വിവാഹം ചെയ്യണമെന്ന് യുവതി ഹുസൈനോട് ആവശ്യപ്പെടുകയായിരുന്നു. പ്രണയത്തിലായിരുന്ന കാലത്ത് ഒന്നിച്ചെടുത്ത ചിത്രങ്ങള്‍ കാണിച്ച്  യുവതി ഭീഷണിപ്പെടുത്തിയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കി. ഇയാള്‍ വിവാഹിതനാണ്. ഹുസൈന്റെ ഭാര്യയെ ഇക്കാര്യം അറിയിക്കുമെന്നും വര്‍ഷ ഭീഷണിപ്പെടുത്തിയിരുന്നു.

ഹു​സൈ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് ഈ ​ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഹു​സൈ​ന്‍റെ കു​ടും​ബം ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​നേ​ര​ത്താ​ണ് യു​വ​തി ക്വാ​ർ​ട്ടേ​ഴ്സി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. പി​ന്നീ​ട് ന​ട​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് യു​വ​തി കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക്വാ​ർ​ട്ടേ​ഴ്സി​ലെ റൂ​മി​ൽ​വ​ച്ച് കൊ​ല ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം താ​ഴെ​യു​ള്ള വാ​ഴ​ത്തോ​ട്ട​ത്തി​ലാ​ണ് ഉ​പേ​ക്ഷി​ച്ചി​രു​ന്ന​ത്.

ത​ല​യു​ടെ പു​റ​കി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ട്. ക​ഴു​ത്ത് ഞെ​രി​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ്ര​തി​യെ സ്ഥ​ല​ത്തെ​ത്തി​ച്ച​ശേ​ഷം കൂ​ടു​ത​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. കു​റ​ച്ചു ദി​വ​സ​മാ​യി യു​വ​തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ്ലാ​ക്മെ​യി​ൽ ചെ​യ്യു​ക​യാ​ണെ​ന്നും ഇ​താ​ണ് കൊ​ല ചെ​യ്യാ​നു​ണ്ടാ​യ കാ​ര​ണ​മെ​ന്നു​മാ​ണ് പ്ര​തി​യു​ടെ പ്രാ​ഥ​മി​ക മൊ​ഴി. കു​ന്നം​കു​ളം ഡി​വൈ​എ​സ്പി വി​ശ്വം​ഭ​ര​ൻ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Related posts