ര​ണ്ടാം ട്വ​ന്‍​റി-20​യി​ലും തോ​റ്റു; ഓ​സീ​സി​നെ​തി​രേ ല​ങ്ക​യ്ക്കു പരമ്പര

sreelankaവി​ക്ടോ​റി​യ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ട്വ​ന്‍​റി-20​യി​ലും ഓ​സ്ട്രേ​ലി​യ​യ്ക്കു തോ​ൽ​വി. അ​വ​സാ​ന പ​ന്തി​ൽ വി​ജ​യ​റ​ണ്‍ കു​റി​ച്ചാ​ണ് ല​ങ്ക ര​ണ്ട് വി​ക്ക​റ്റ് ജ​യം നേ​ടി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് നി​ശ്ചി​ത ഓ​വ​റി​ൽ 173 റ​ണ്‍​സെ​ടു​ത്തു. ല​ങ്ക 20 ഓ​വ​റി​ൽ 176 റ​ണ്‍​സ് അ​ടി​ച്ച് ജ​യം ക​ര​സ്ഥ​മാ​ക്കി. 84 റ​ണ്‍​സ് എ​ടു​ത്ത് പു​റ​ത്താ​കാ​തെ​നി​ന്ന ഗു​ണ​ര​ത്ന​യാ​ണ് ക​ളി​യി​ലെ കേ​മ​ൻ. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര പരമ്പര 2-0ന് ​ശ്രീ​ല​ങ്ക സ്വ​ന്ത​മാ​ക്കി. പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം ബു​ധ​നാ​ഴ്ച അ​ഡ്‌​ലെ​യ്ഡി​ൽ ന​ട​ക്കും.

56 റ​ണ്‍​സെ​ടു​ത്ത മോ​സ​സ് ഹെ​ൻ​ട്രി​ക​സാ​ണ് ക​ങ്കാ​രു​ക്ക​ളു​ടെ ടോ​പ് സ്കോ​റ​ർ. ശ്രീ​ല​ങ്ക​യ്ക്കു​വേ​ണ്ടി നു​വാ​ൻ കു​ല​ശേ​ഖ​ര നാ​ലു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​യ്ക്കു തു​ട​ക്ക​ത്തി​ലെ തി​രി​ച്ച​ടി​യേ​റ്റു. അ​ഞ്ചി​ന് 40 റ​ണ്‍​സെ​ന്ന നി​ല​യി​ലേ​ക്ക് കു​പ്പു​കു​ത്തി​യ ശ്രീ​ല​ങ്ക​യെ അ​സേ​ല ഗു​ണ​ര​ത്ന​യും ച​മ​ര ക​പു​ഗേ​ദ​ര​യും ചേ​ർ​ന്നാ​ണ് മ​ത്സ​ര​ത്തി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്.

സ്കോ​ർ 92-ൽ ​എ​ത്തി​യ​പ്പോ​ൾ ക​പു​ഗേ​ദ​ര പു​റ​ത്താ​യെ​ങ്കി​ലും ഗു​ണ​ര​ത്ന ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ചു. 46 പ​ന്തി​ൽ ആ​റു ഫോ​റു​ക​ളും അ​ഞ്ചു സി​ക്സ​റു​ക​ളും പാ​യി​ച്ച ഗു​ണ​ര​ത്ന 84 റ​ണ്‍​സെ​ടു​ത്തു. ഓ​സീ​സി​നു വേ​ണ്ടി ജ​യിം​സ് ഫോ​ക്ന​ർ ര​ണ്ടു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

Related posts