മലക്കം മറിഞ്ഞ് പോലീസ്..! മു​ബാ​റ​ക്കി​ന്‍റെ ദു​രൂ​ഹ​മ​ര​ണം; അ​പ​ക​ടമെ​ന്ന് വ​രു​ത്തിത്തീർ​ക്കാ​ൻ പോലീസിന്‍റെ ശ്ര​മം; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​മ്മ​സ​മി​തി

crime-mubarakപ​യ്യോ​ളി:  തു​റ​യൂ​ർ കീ​ര​ങ്കൈ തൊ​ണ്ടി​യാം​പ​റ​ന്പ​ത്ത് മൂ​ബാ​റ​ക്കി​ന്‍റെ(26)​ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ സ​ർ​വ്വ​ക​ക്ഷി ക​ർ​മ്മ​സ​മി​തി രൂ​പി​ക​രി​ച്ചു.​ മു​ബാ​റ​ക്കി​ന്‍റെ മ​ര​ണ​ത്തി​ൽ പേരിനു പോ​ലും അ​ന്വേ​ഷ​ണം ന​ട​ത്താ​ത്ത പോ​ലീ​സ് ന​ട​പ​ടി​യി​ലും ദു​രൂ​ഹ​ത നി​ഴ​ലി​ക്കു​ന്ന​താ​യി ക​ർ​മ്മ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.​

സു​ഹ്യ​ത്തു​ക്ക​ൾ​ക്കൊ​പ്പം കാ​റി​ൽ സ​ഞ്ച​രി​ച്ച മു​ബാ​റ​ക്കി​നെ ചോ​ര​വാ​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ൽ നാ​ട്ടു​ക​ാരാ​ണ് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​ത്.​ ഫി​ബ്ര​വ​രി 20ന് ​രാ​ത്രി എ​ട്ടോ​ടെ കീ​ര​ങ്കൈ ജു​മാ​മ​സ്ജി​ദി​ന​ടു​ത്തെ പ​റ​ന്പി​ലാ​ണ് കാ​റി​നുസ​മീ​പം മു​ബാ​റ​ക്കി​ന്‍റെ മൃ​ത​ദേ​ഹം  ക​മി​ഴ്ന്ന്കി​ട​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്കാ​ർ മ​തി​ലി​നോ​ട് ഇ​ടി​ച്ച ശ​ബ്ദം​കേ​ട്ടാ​ണ് പ​രി​സ​ര​വാ​സി​ക​ളെ​ത്തു​ന്ന​ത്.​

കാ​റി​ന് മു​ൻ​വ​ശ​ത്തെ ട​യ​റി​ന് സ​മീ​പ​മാ​യി​രു​ന്നു മു​ബാ​റ​ക്ക് കി​ട​ന്നി​രു​ന്ന​ത്. ​ക​ഴു​ത്തി​ലാ​ണ് മു​റി​വ് ഉ​ണ്ടാ​യി​രു​ന്ന​ത്.​ചെ​വി​യി​ൽ​കൂ​ടി​ രക്തം ഒഴുകിയ നിലയിലായിരുന്നു.  കാ​റി​ന്‍റെ ട​യ​റി​ൽ ര​ക്ത​മൊ​ന്നും പ​റ്റി​യി​രു​ന്നി​ല്ല.​ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് സു​ഹ്യ​ത്തു​ക​ളു​ടെ ശ​രീ​ര​ത്തി​ൽ ഒ​രു പോ​റ​ൽ പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ഇ​തി​ൽ ഒ​രാ​ൾ മ​റ്റൊ​രാ​ളു​ടെ മോ​ട്ടോ​ർ​ബൈ​ക്കി​ന് പി​റ​കി​ൽ ക​യ​റി സ്ഥ​ലംവി​ട്ടു.​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സു​ഹ്യ​ത്ത് പ​റ​ഞ്ഞ​ത് താ​നും മു​ബാ​റ​ക്കും പി​ന്നി​ലി​രി​ക്കു​ക​യാ​യി​രു​ന്നുവെ​ന്നും സം​ഭ​വി​ച്ച​തൊ​ന്നും ഓ​ർ​മ്മ​യി​ല്ലെ​ന്നു​മാ​ണ്.​

ഇ​യാ​ളെ അ​ന്ന് രാ​ത്രി​ത​ന്നെ പോ​ലീ​സി​ന് നാ​ട്ടു​കാ​രാ​ണ് കൈ​മാ​റി​യ​ത്.​ മ​റ്റെ​യാ​ളെ പോ​ലീ​സും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ മൂ​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യ​തി​നാ​ൽ നാ​ലാ​മ​ത് ഒ​രാ​ളാ​ണ് കാ​ർ പ​റ​ന്പി​ൽ എ​ത്തി​ച്ച​തെ​ന്നും പ​റ​യു​ന്നു.​ ഇ​യാ​ളെ പോ​ലീ​സ് വി​ളി​പ്പി​ച്ചി​ട്ടു​പോ​ലു​മി​ല്ല.​എ​ന്നാ​ൽ പോ​ലീ​സ് സാ​ധാ​ര​ണ വാ​ഹ​നാ​പ​ക​ടം എ​ന്ന​നി​ല​യി​ൽ കേ​സെ​ടു​ക്കു​ക​യും മു​ബാ​റ​ക്കി​ന്‍റെ സു​ഹ്യ​ത്തു​ക്ക​ളെ സ്റേ്റേ​ഷ​നി​ൽ നി​ന്ന്ത​ന്നെ ജാ​മ്യ​ത്തി​ൽ വി​ടു​ക​യു​മാ​യി​രു​ന്നു​വ​ത്രേ.​ മു​ബാ​റ​ക്കി​ന്‍റെ മ്യ​ത​ദേ​ഹം പോ​സ്റ്റ്മാ​ർ​ട്ടം ന​ട​ത്തു​ന്ന​തി​ന് മു​ന്പ് കാ​ർ മാ​റ്റു​ക​യും ചെ​യ്തു.​

ഇ​ൻ​ഷ്വറ​ൻ​സ് തു​ക​ല​ഭി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാരോ​ട് പ​റ​ഞ്ഞ​ത​ത്രേ.കാ​റി​ൽ മ​ൽ​പി​ടു​ത്തം ന​ട​ന്ന​ല​ക്ഷ​ണം ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു. രാ​വി​ലെ മു​ത​ൽ ഇ​വ​ർ കാ​റി​ൽ ക​റ​ങ്ങു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്.​ റോ​ഡി​ൽ നി​ന്നു​മാ​റി പ​റ​ന്പി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ മ​തി​ലി​ന് ഇ​ടി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല .​സം​ഭ​വം അ​റി​ഞ്ഞ​ത്തെി​യ പോ​ലീ​സ് ഇ​ത് അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്. സാ​ധാ​ര​ണ ഇ​ത്ത​രം മ​ര​ണം സി​ഐ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ന്വേ​ഷി​ക്കാ​റ്.​

ഈ മ​ര​ണ​ത്തി​ൽ അ​തും ന​ട​ന്നി​ല്ല.​ ഇ​തി​നാ​ൽ അ​ന്വേ​ഷ​ണം മ​റ്റൊ​രു പോ​ലീ​സ് സം​ഘ​ത്തി​ന് കൈ​മാ​റ​ണ​മെ​ന്ന് ക​ർ​മ്മ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി.​ബാ​ല​ഗോ​പാ​ല​ൻ, സി.​കെ.​അ​സീ​സ്,വി.​വി.​അ​മ്മ​ത്,എം.​പി.​ഷി​ബു,പൊ​ടി​യാ​ടി ന​സീ​ർ,നാ​ഗ​ത്ത്നാ​രാ​യ​ണ​ൻ,എം.​ടി.​അ​ഷ​റ​ഫ്,യു.​ടി.​ബാ​ബു,മു​ബാ​റ​ക്കി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts