ഏഴ് നവജാത ശിശുക്കളെ കൊന്ന ലൂസി ഇനി പുറംലോകം കാണില്ല


ല​​​ണ്ട​​​ൻ: ഏ​​​ഴു ന​​​വ​​​ജാ​​​ത ശി​​​ശു​​​ക്ക​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ആ​​​റു ന​​​വ​​​ജാ​​​ത​​​രെ കൊ​​​ല്ലാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ന​​​ഴ്സ് ലൂ​​​സി ലെ​​​റ്റ്ബി(33)​​​ക്ക് ഇം​​​ഗ്ലീ​​​ഷ് കോ​​​ട​​​തി പൂ​​​ർ​​​ണ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

മ​​​ര​​​ണം വ​​​രെ ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ക​​​രു​​​തി​​​ക്കൂ​​​ട്ടി ഭ​​​യാ​​ന​​ക കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ക്ക് ഒ​​​രു​​​വി​​​ധ കു​​​റ്റ​​​ബോ​​​ധ​​​വു​​​മി​​​ല്ലെ​​​ന്നു മാ​​​ഞ്ച​​​സ്റ്റ​​​ർ ക്രൗ​​​ൺ കോ​​​ട​​​തി ജ​​​ഡ്ജി ജ​​​യിം​​​സ് ഗ്രോ​​​സ് വി​​​ല​​​യി​​​രു​​​ത്തി.

വ​​​ട​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇം​​​ഗ്ല​​​ണ്ടി​​​ലെ കൗ​​​ണ്ട​​​സ് ഓ​​​ഫ് ചെ​​​സ്റ്റ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ പ്ര​​​സ​​​വ വാ​​​ർ​​​ഡി​​​ൽ 2015നും 2016​​​നും ഇ​​​ട​​​യ്ക്കാ​​​ണു കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​ത്.

രാ​ത്രി ഷി​ഫ്റ്റി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന ന​ഴ്സ് ഇ​ൻ​സു​ലി​ൻ കു​ത്തി​വ​യ്ക്ക​ൽ, വാ​യു കു​ത്തി​വ​യ്ക്ക​ൽ, നി​ർ​ബ​ന്ധി​ച്ച് പാ​ലു കു​ടി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണു കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​ത്.

പ്ര​സ​വ​വാ​ർ​ഡി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​ർ പ്ര​ക​ടി​പ്പി​ച്ച സം​ശ​യ​മാ​ണു പ്ര​തി​യു​ടെ അ​റ​സ്റ്റി​ലേ​ക്കു ന​യി​ച്ച​ത്.

Related posts

Leave a Comment