പാക്കിസ്ഥാനിൽ ഭവനങ്ങൾ നഷ്ടപ്പെട്ട ക്രൈസ്തവർക്ക് 20 ലക്ഷം വീതം നഷ്ടപരിഹാരം


ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ലെ ജ​ര​ൻ​വാ​ല​യി​ൽ ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഭ​വ​ന​ങ്ങ​ൾ ന​ഷ്ട​മാ​യ ക്രൈ​സ്ത​വ​ർ​ക്ക് 20 ല​ക്ഷം പാ​ക് രൂ​പ​വ​ച്ച് ന​ഷ്ട​പ​രി​ഹാ​രം.

ഇ​ന്ന​ലെ ജ​ര​ൻ​വാ​ല സ​ന്ദ​ർ​ശി​ച്ച പാ​ക്കി​സ്ഥാ​ൻ കാ​വ​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഉ​ൾ​ഹ​ഖ് കാ​ഖാ​ർ ഇ​തി​നു​ള്ള ചെ​ക്ക് ക്രൈ​സ്ത​വ​ർ​ക്കു കൈ​മാ​റി​യ​താ​യി റേ​ഡി​യോ പാ​ക്കി​സ്ഥാ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.

94 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് തു​ക കൈ​മാ​റു​ന്ന​തെ​ന്ന് പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ കാ​വ​ൽ മു​ഖ്യ​മ​ന്ത്രി മൊ​ഹ്സി​ൻ ന​ഖ്‌​വി അ​റി​യി​ച്ചു.

ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ക്രൈ​സ്ത​വ നേ​താ​ക്ക​ൾ, 200ഓ​ളം ഭ​വ​ന​ങ്ങ​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് അ​റി​യി​ച്ച​ത്. പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 86 ഭ​വ​ന​ങ്ങ​ളേ ന​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഖു​റാ​നെ അ​പ​മാ​നി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ജ​ന​ക്കൂ​ട്ടം ഫൈ​സ​ലാ​ബാ​ദ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ജ​ര​ൻ​വാ​ല​യി​ലു​ള്ള 21 പ​ള്ളി​ക​ളും ക്രൈ​സ്ത​വ ഭ​വ​ന​ങ്ങ​ളും ആ​ക്ര​മി​ച്ചു ന​ശി​പ്പി​ച്ച​ത്. പ​ള്ളി​ക​ൾ ഈ ​ആ​ഴ്ച​ത​ന്നെ പു​ന​രു​ദ്ധ​രി​ക്കു​മെ​ന്നാ​ണ് പ്ര​വി​ശ്യാ സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​നം.

ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 145 പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. മോ​സ്കു​ക​ളി​ൽ ആ​ക്ര​മ​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത പു​രോ​ഹി​ത​നും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു.

തീ​വ്ര​നി​ല​പാ​ട് പു​ല​ർ​ത്തു​ന്ന തെ​ഹ്‌​രി​ക് ഇ ​ല​ബ്ബാ​യി​ക് ഗ്രൂ​പ്പി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പ്രേ​ര​ണ​യാ​യ​തെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഖു​റാ​നെ അ​പ​മാ​നി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ര​ണ്ടു ക്രൈ​സ്ത​വ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.അ​ഗ്നി​ക്കി​ര​യാ​ക്ക​പ്പെ​ട്ട പ​ള്ളി​ക​ളി​ലൊ​ന്നി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ കാ​വ​ൽ മ​ന്ത്രി​സ​ഭ പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി.

Related posts

Leave a Comment