ധ​നകോ​ടി ചിറ്റ്സ് തട്ടിപ്പ്; രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി തട്ടിച്ചത് 200 കോടി;  ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ നഷ്ടപ്പെട്ടവർ

ത​ല​ശേ​രി: കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലു​മാ​യി 200 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ ധ​ന​കോ​ടി കോ​ടി ചി​റ്റ്സ് ആ​ൻ​ഡ് ധ​ന കോ​ടി നി​ധി ഡ​യ​റ​ക്ട​ർ​മാ​രു​ടെ അ​റ​സ്റ്റ് ത​ല​ശേ​രി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും.

സു​ൽ​ത്താ​ൻ ബ​ത്തേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ​മാ​രാ​യ യോ​ഹ​ന്നാ​ൻ മ​റ്റ​ത്തി​ൽ, ജോ​ർ​ജ്, സ​ജി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ അ​റ​സ്റ്റ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ വെ​ള്ളി​യാ​ഴ്ച ജ​യി​ലി​ൽ ത​ല​ശേ​രി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും.

ഇ​തി​നി​ട​യി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ർ ആ​ക്ഷ​ൻ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി ആ​സ്ഥാ​ന​മാ​യി​ട്ടാ​ണ് ക​മ്പ​നി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. സാ​ലി യോ​ഹ​ന്നാ​ൻ മ​റ്റ​ത്തി​ൽ, സോ​ണി ജേ​ക്ക​ബ്, ജി​ൻ​സി, അ​ശ്വ​തി, നി​ധി​ൻ, ജോ​ർ​ജ് മ​റ്റ​ത്തി​ൽ രൂ​പ ബേ​സി​ൽ എ​ന്നി​വ​രും കേ​സി​ൽ പ്ര​തി​ക​ളാ​ണ്.

ധ​ന കോ​ടി ക​മ്പ​നി ത​ല​ശേ​രി​യി​ൽ നി​ന്നും മാ​ത്രം ത​ട്ടി​യെ​ടു​ത്ത​ത് അ​ഞ്ച് കോ​ടി രൂ​പ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

ത​ല​ശേ​രി പോ​ലീ​സ് ഇ​തു​വ​രെ 40 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു. നൂ​റി​ലേ​റെ പ​രാ​തി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു വ​രി​ക​യാ​ണ്. ഒ​രു ല​ക്ഷം മു​ത​ൽ പ​ത്ത് ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട​വ​രാ​ണ് പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​ത്.

ടൗ​ൺ സി​ഐ എം.​അ​നി​ൽ, എ​സ്ഐ അ​രു​ൺ, എ​എ​സ്ഐ ശി​വ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment