എക്സൈസ് മന്ത്രി അറിയാൻ..! സ​ഞ്ച​രി​ക്കാ​ൻ ഔ​ദ്യോ​ഗി​ക വാ​ഹ​ന​മി​ല്ലാ​തെ ന​ട്ടം​തി​രി​ഞ്ഞ് കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക് സൈ​സ് റേ​ഞ്ച് ; അത്യാവശ്യ ഘട്ടങ്ങളിൽ സ്വന്തം പോക്കറ്റിൽ നിന്ന് കാശ് മടക്കി സ്വകാര്യ ടാക്സികൾ ആശ്രയികേണ്ടി വരുന്നെന്ന് ജീവനക്കാർ

കോ​ട്ട​യം: അ​ത്യാ​വ​ശ്യഘ​ട്ട​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കാ​ൻ ഔ​ദ്യോ​ഗി​ക വാ​ഹ​ന​മി​ല്ലാ​തെ ന​ട്ടം​തി​രി​യു​ക​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക് സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ. മു​ണ്ട​ക്ക​യ​ത്താ​ണു കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ങ്ങോ​ട്ടെ​ങ്കി​ലും പോ​ക​ണ​മെ​ന്നു പ​റ​ഞ്ഞാ​ൽ ഓ​ഫീ​സി​ലു​ള്ള​വ​ർ വാ​ഹ​ന​ത്തി​നാ​യി ആ​ദ്യം വി​ളി​ക്കു​ന്ന​ത് എ​ക്സൈ​സി​ന്‍റെ പൊ​ൻ​കു​ന്നം സ​ർ​ക്കി​ൾ ഓ​ഫീ​സി​ലേ​ക്കും പീ​ന്നി​ടു എ​രു​മേ​ലി റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്കു​മാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി റേ​ഞ്ച് ഓ​ഫീ​സി​ൽനി​ന്നു പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​കു​ന്ന​തി​നു വാ​ഹ​നം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​താ​ണു ഈ ​വി​ളി​ക​ൾ.’

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു തു​ട​ങ്ങി​യ​താ​ണു കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്സൈ​സി​ന്‍റെ പ​രാ​ധീ​ന​ത​ക​ൾ. മു​ന്പു ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​പ്പ് പ്ര​തി​യെ പി​ടി​ക്കു​വാ​ൻ പോ​കും​വ​ഴി ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​ത്ത് വ​ച്ചു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നു ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച ജീ​പ്പ് കോ​ട്ട​യ​ത്തു​ള്ള വ​ർ​ക്ക്ഷോ​പ്പി​ലേ​ക്കു മാ​റ്റി. ജീ​പ്പ് ന​ന്നാ​ക്കി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​ൽനി​ന്നു പ​ണം ല​ഭി​ച്ചി​ല്ല.

വ​ർ​ഷ​ങ്ങ​ൾ ക​ഴി​യു​ന്പോ​ഴും ഈ ​ജീ​പ്പ് ന​ന്നാ​ക്കാ​ൻ സാ​ധി​ക്കാ​തെ കോ​ട്ട​യ​ത്തെ വ​ർ​ക്ക്ഷോ​പ്പി​ലു​ണ്ട്. ജീ​പ്പ് ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​ന്ത​ര​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി റേ​ഞ്ച് ഉ​ന്ന​യി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണു പാ​ന്പാ​ടി റേ​ഞ്ചി​നു പു​തി​യ ജീ​പ്പ് ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​ണ്ടം ചെ​യ്യാ​റാ​യ ജീ​പ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി റേ​ഞ്ചി​നു ന​ല്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ എ​ക്സൈ​സു​കാ​രു​ടെ ജോ​ലി പ​തി​ൻ​മ​ട​ങ്ങു വ​ർ​ധി​ച്ചു.

എ​വി​ടെപ്പോ​യാ​ലും ഈ ​ജീ​പ്പ് വ​ഴി​യി​ൽ കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. ജീ​പ്പ് തി​രി​കെ ഓ​ഫീ​സി​ൽ എ​ത്തി​ക്കു​ന്ന​തി​നു തെ​റ്റി​ല്ലാ​ത്ത ഒ​രു തു​ക ജീ​വ​ന​ക്കാ​രു​ടെ പ​ക്ക​ൽനി​ന്നു ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു. തു​രു​ന്പ് ക​യ​റി​യ ജീ​പ്പി​ന്‍റെ ബോ​ഡി ദ്ര​വി​ച്ച് പൊ​ടി​യു​ക​യാ​യി​രു​ന്നു. ഈ ​ജീ​പ്പി​ന്‍റെ ഇ​ൻ​ഷ്വ​റ​ൻ​സ് ഉ​ൾ​പ്പെ​ടെ തീ​ർ​ന്ന​തോ​ടെ തി​രി​കെ പാ​ന്പാ​ടി​യി​ലേ​ക്കു കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.

മ​ല​യോ​ര മേ​ഖ​ല​യി​ലെ വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ​മു​ൾ​പ്പെ​ടെ​യു​ള്ള​വ ത​ട​യാ​ൻ എ​ക്സൈ​സ് സം​ഘ​ത്തി​ന് കാ​ട്ടു​വ​ഴി​ക​ൾ താ​ണ്ടേ​ത് വാ​ഹ​ന​മി​ല്ലാ​തെ​യാ​ണ്. പൊ​ൻ​കു​ന്ന​ത്തെ സ​ർ​ക്കി​ൾ ഓ​ഫീ​സി​ൽനി​ന്നോ എ​രു​മേ​ലി റേ​ഞ്ച് ഓ​ഫീ​സി​ൽനി​ന്നോ വാ​ഹ​നം എ​ത്തി​ച്ചു സ്ഥ​ല​ത്തെ​ത്തു​ന്പോ​ഴേ​ക്കും വാ​റ്റു​കാ​ർ സ്ഥ​ലം വി​ട്ടി​ട്ടു​ണ്ടാ​കും.

ര​ണ്ടു ഓ​ഫീ​സു​ക​ളി​ൽനി​ന്നും വാ​ഹ​നം എ​ത്തി​ച്ചു അ​തി​ൽ പോ​കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ല്കി​യി​രി​ക്കു​ന്ന​തി​നാ​ൽ ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ വി​ളി​ച്ചാ​ൽ സ്വ​ന്തം പോ​ക്ക​റ്റി​ൽനി​ന്നു പ​ണം ന​ല്കേ​ണ്ട സാ​ഹ​ച​ര്യ​വു​മാ​ണ്. മു​ണ്ട​ക്ക​യം മു​ത​ൽ പൈ​ക വ​രെ​യു​ള്ള വി​ശാ​ല​മാ​യ ഏ​രി​യ ഓ​ടി​യെ​ത്താ​ൻ വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് എ​ക്സൈ​സി​ന് ആ​ശ്വാ​സം. അ​ടി​യ​ന്ത​ര​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്സൈ​സ് ഓ​ഫീ​സി​ന് പു​തി​യ ജീ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം.

Related posts