മാതൃകയാക്കാം നമുക്ക് സജിയെ..!  പ്രകൃതി സംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കാൻ സൈക്കിൾ പ്രചാരണവുമായി  സജി;  പരിസ്ഥിതി മലിനീകരണം ഒഴിവാക്കാൻ സ്കൂട്ടർ വിറ്റാണ് സൈക്കിൾ സ്വന്തമാക്കിയത്

സി.​സി.​സോ​മ​ൻ
കോ​ട്ട​യം: പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ സ്വ​ന്തം ആ​ക്ടി​വ സ്കൂ​ട്ട​ർ വി​റ്റ് സൈ​ക്കി​ൾ വാ​ങ്ങി യാ​ത്ര ചെ​യ്യു​ന്ന പ​രി​പ്പ് സ്വ​ദേ​ശി സ​ജി നാ​ട്ടി​ൽ ശ്ര​ദ്ധേ​യ​നാ​കു​ന്നു. ആ​റു മാ​സം മു​ൻ​പാ​ണ് പ​രി​പ്പ് ക​ള​ത്ര വീ​ട്ടി​ൽ ജോ​യി​യു​ടെ മ​ക​ൻ സ​ജി ജോ​സ​ഫ് (44) സൈ​ക്കി​ൾ യാ​ത്ര ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ എ​വി​ടെ പോ​യാ​ലും അ​ത് സൈ​ക്കി​ളി​ൽ മാ​ത്രം. ആ​ല​പ്പു​ഴ​യി​ലെ അ​മ്മ വീ​ട്ടി​ലേ​ക്കു പോ​ലും സ​ജി സൈ​ക്കി​ളി​ലാ​ണ് പോ​കു​ന്ന​ത്.

കോ​ടി​മ​ത വി​ൻ​സ​ർ കാ​സി​ൽ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സ​ജി ജോ​ലി​ക്കെ​ത്തു​ന്ന​ത് ദി​വ​സം 25 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ ച​വി​ട്ടി​യാ​ണ്. സൈ​ക്കി​ളി​നു മു​ന്നി​ലും പി​ന്നി​ലും പ​രി​സ്ഥി​തി സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കുന്നതിന്‍റെ പ്ര​ചാ​ര​ക​നാ​യും സ​ജി അ​റി​യ​പ്പെ​ടു​ന്നു. അ​യ​ൽവീ​ടു​ക​ളി​ൽ സ​ജി മ​രം വ​ച്ചു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. തേ​ങ്ങ വി​ല വ​ർ​ധി​ച്ച​തോ​ടെ തെ​ങ്ങി​ന്‍റെ പ്ര​ചാ​ര​ണ​ത്തിനാ​യി തേ​ങ്ങ കി​ളി​ർ​പ്പി​ക്കാ​ൻ വ​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ജി പ​റ​ഞ്ഞു. അ​യ​ൽ​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്കാ​നാ​ണ് തീ​രു​മാ​നം.

സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ചാ​ൽ ആ​രോ​ഗ്യം വ​ർ​ധി​ക്കു​മെ​ന്നും ബൈ​ക്ക് ഓ​ടി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന മ​ലി​നീ​ക​ര​ണം പ്ര​കൃ​തി​ക്കു​ണ്ടാ​കു​ന്നി​ല്ല എ​ന്നും സ​ജി പ​റ​യു​ന്നു. പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന് മാ​തൃ​ക കാ​ട്ടേ​ണ്ട മ​ന്ത്രി​മാ​ർ വ​രെ പ്ര​കൃ​തി​യെ ന​ശി​പ്പി​ക്കു​ന്ന ദ​യ​നീ​യ കാ​ഴ്ച വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ക​ടു​ത്ത പ​രി​സ്ഥി​തി സം​ര​ക്ഷ​ക​നാ​യ സ​ജി പ​റ​യു​ന്നു.

ഭാ​വി​യി​ൽ എ​വി​ടെ യാ​ത്ര ചെ​യ്യേ​ണ്ടി വ​ന്നാ​ലും അ​ത് സൈ​ക്കി​ളി​ൽ മാ​ത്ര​മാ​കു​മെ​ന്നും സ​ജി പ​റ​യു​ന്നു. സ​ജി​യു​ടെ പ​രി​സ്ഥി​തി സ്നേ​ഹം തി​രി​ച്ച​റി​ഞ്ഞ നാ​ട്ടി​ലെ സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ​യാ​ണ് അ​മ്മ. അ​വി​വാ​ഹി​ത​നാ​ണ് സ​ജി. കൃ​ഷി​ക്കാ​ര​നാ​യ പി​താ​വ് ജോ​യി​യും മ​ക​ന്‍റെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​ച​ാര​ണ​ത്തി​ൽ കൈ​കോ​ർ​ക്കു​ന്നു. സ​ജി​യു​ടെ ഫോ​ണ്‍: 8547558964.

Related posts