ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ന് ശ്രീ​ശാ​ന്തും


കൊ​ച്ചി: വ​രു​ന്ന ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ൽ മ​ല​യാ​ളി താ​രം എ​സ്.​ശ്രീ​ശാ​ന്തും പ​ങ്കെ​ടു​ക്കും. ഫെ​ബ്രു​വ​രി 18ന് ​ന​ട​ക്കു​ന്ന താ​ര​ലേ​ല​ത്തി​നാ​യി താ​രം ര​ജി​സ്റ്റ​ർ ചെ​യ്യും. ലേ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ളി​ക്കാ​രു​ടെ റി​ലീ​സും ട്രേ​ഡിം​ഗ് വി​ൻ​ഡോ​യും ന​ട​ന്നു​വ​രി​ക​യാ​ണ്.

2013 സീ​സ​ണി​ലാ​ണ് ശ്രീ​ശാ​ന്ത് ഒ​ടു​വി​ൽ ഐ​പി​എ​ൽ ക​ളി​ച്ച​ത്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ടീ​മി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കോ​ഴ​യാ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ൽ ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ല​ക്ക് നേ​രി​ട്ട ശ്രീ​ശാ​ന്ത് നി​ല​വി​ൽ ന​ട​ക്കു​ന്ന സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി ക​ളി​ച്ചാ​ണ് സ​ജീ​വ ക്രി​ക്ക​റ്റി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.

Related posts

Leave a Comment