കാറ്റ് പോയ ബുറേവി; ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റി​യ ബു​റേ​വി ത​മി​ഴ്‌​നാ​ട് തീ​രം തൊ​ടു​മ്പോ​ള്‍ കാറ്റിന് ശക്തികുറയും; കേ​ര​ള​ത്തി​ൽ ക​ട​ന്നേ​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് കൂ​ടു​ത​ല്‍ ദു​ര്‍​ബ​ല​മാ​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം.

ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റി​യ ബു​റേ​വി ത​മി​ഴ്‌​നാ​ട് തീ​രം തൊ​ടു​മ്പോ​ള്‍ ത​ന്നെ കാ​റ്റി​നു വേ​ഗം കു​റ​യു​മെ​ന്നും കേ​ര​ള​ത്തി​ല്‍ എ​ത്താ​ന്‍ സാ​ധ്യ​ത കു​റ​വാ​ണെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ​റ​യു​ന്നു.

മാ​ന്നാ​ർ ക​ട​ലി​ടു​ക്കി​ൽ എ​ത്തി​യ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം ക​ഴി​ഞ്ഞ ആ​റ് മ​ണി​ക്കൂ​റാ​യി രാ​മ​നാ​ഥ​പു​ര​ത്തി​ന് സ​മീ​പ​മാ​യി 9.1° N അ​ക്ഷാം​ശ​ത്തി​ലും 78.6°E രേ​ഖാം​ശ​ത്തി​ലും ത​ന്നെ തു​ട​രു​ക​യാ​ണ്.

ഇ​ത് രാ​മ​നാ​ഥ​പു​ര​ത്ത് നി​ന്ന് 40 കി​മീ ദൂ​ര​ത്തി​ലും, പാ​മ്പ​നി​ൽ നി​ന്നും 70 കി​മീ ദൂ​ര​ത്തി​ലും, ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 160 കി​മീ ദൂ​ര​ത്തി​ലു​മാ​ണ്. നി​ല​വി​ൽ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ പ​ര​മാ​വ​ധി വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 50 മു​ത​ൽ 60 കി​മീ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 70 കി​മീ വ​രെ​യു​മാ​ണ്.

അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 12 മ​ണി​ക്കൂ​റി​ൽ നി​ല​വി​ലു​ള്ള​യി​ട​ത്ത് ത​ന്നെ തു​ട​രു​ക​യും ശ​ക്തി കു​റ​ഞ്ഞ് തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി (Depression) മാ​റു​ക​യും ചെ​യ്യു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

അ​തി​ന് ശേ​ഷം രാ​മ​നാ​ഥ​പു​രം, തൂ​ത്തു​ക്കു​ടി ജി​ല്ല​ക​ളി​ലൂ​ടെ പ​തു​ക്കെ സ​ഞ്ച​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ശേ​ഷ​മു​ള്ള 24 മ​ണി​ക്കൂ​റി​ൽ തീ​വ്ര ന്യൂ​ന​മ​ർ​ദം (Depression) കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​യി ന്യൂ​ന​മ​ർ​ദ​മാ​യി (Low Pressure Area) ആ​യി മാ​റു​മെ​ന്നാ​ണ് പ്ര​വ​ച​നം.

കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ 12 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 35 മു​ത​ൽ 45 വ​രെ കി​മീ വേ​ഗ​ത​യു​ള്ള കാ​റ്റ് ഉ​ണ്ടാ​യേ​ക്കു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​രോ​ധ​നം തു​ട​രും. വി​ല​ക്ക് എ​ല്ലാ​ത​രം മ​ൽ​സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​യി​രി​ക്കും.

Related posts

Leave a Comment