ആലുവയിൽ ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച; വീ​ട്ടു​വേ​ല​ക്കാ​രി​യും മ​ക​ളും അ​റ​സ്റ്റി​ൽ; മകന്‍ മുങ്ങി

ആ​ലു​വ: പാ​നാ​യി​ക്കു​ളം ചി​റ​യ​ത്ത് വെ​റ്റി​ന​റി ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ വേ​ല​ക്കാ​രി​യും ഇവരുടെ മ​ക​ളും അ​റ​സ്റ്റി​ൽ. കൃ​ത്യ​ത്തി​ൽ പ​ങ്കു​ള്ള മ​ക​ൻ ഒ​ളി​വി​ലാ​ണ്. ചി​റ​യ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഡോ​ക്ട​ർ അ​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് 18 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും ഒ​ന്ന​ര​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വ​ജ്രാ​ഭ​ര​ണ​വും 13000 രൂ​പ​യും ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ വീ​ട്ടു​വേ​ല​ക്കാ​രി​യാ​യ പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി ശാ​ന്ത (46), ഇവരുടെ മ​ക​ൾ ദി​വ്യ (25) എ​ന്നി​വ​രെ​യാ​ണ് ബി​നാ​നി​പു​രം എ​സ്ഐ സ്റ്റെ​പ്റ്റോ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ശാ​ന്ത​യു​ടെ മ​ക​ൻ ഉ​ണ്ണി (29) ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന് ആ​ലു​വ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ഡോ​ക്ട​റും കു​ടും​ബ​വും സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. അ​ല​മാ​ര​യി​ൽ ഇ​രു​ന്ന പ​ണ​വും ആ​ഭ​ര​ണ​വും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ബി​നാ​നി​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ അ​ല​മാ​ര കു​ത്തി​ത്തു​റ​ക്കാ​തെ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നു ക​ണ്ടെ​ത്തി.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് വീ​ട്ടു​വേ​ല​ക്കാ​രി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. തു​ട​ർ​ന്നു ഡോ​ക്ട​ർ ത​ന്നെ വാ​ട​ക​യ്ക്ക് എ​ടു​ത്തു ന​ല്കി​യ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ശാ​ന്ത​യേ​യും ദി​വ്യ​യേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ശാ​ന്ത കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ശാ​ന്ത​യും മ​ക​ളും ര​ണ്ടു​വ​ർ​ഷ​മാ​യി ഇ​വി​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളി​ലെ ഒ​രു പ​ങ്കു​മാ​യി ശാ​ന്ത​യു​ടെ മ​ക​ൻ ഉ​ണ്ണി ത​ഞ്ചാ​വൂ​രി​ലേ​ക്ക് ക​ട​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts