അവര്‍ ഇവിടെയുണ്ട്‌! ചേര്‍ത്തലയില്‍ നിന്നും കാണാതായ അധ്യാപികയെയും വിദ്യാര്‍ഥിയെയും കുറിച്ച് വിവരം ലഭിച്ചു; ഉടന്‍ വലയിലാകുമെന്ന് പോലീസ്

ചേ​ർ​ത്ത​ല: സ്വ​കാ​ര്യ ഇം​ഗ്ലീ​ഷ് മി​ഡി​യം സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യെ​യും അ​ധ്യാ​പി​ക​യെ​യും കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചു. ഇ​വ​ർ ഉ​ട​ൻ പോലീ​സി​ന്‍റെ വ​ല​യി​ലാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​രു​വ​രും ത​മി​ഴ്നാ​ട്ടി​ൽ ഉ​ള്ള​താ​യാ​ണ് വി​വ​രം. മൊ​ബൈ​ൽ ഫോ​ണ്‍ വി​ളി പി​ന്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

മു​ഹ​മ്മ എ​സ്ഐ എം.​അ​ജ​യ​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൂ​ന്നു ടീ​മാ​യി തി​രി​ഞ്ഞ് ത​മി​ഴ്നാ​ട്ടി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. നി​ല​വി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം​കാ​ർ​ഡ് മാ​റ്റി അ​തേ ഫോ​ണി​ൽ മ​റ്റൊ​രു സിം ​ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി സൈ​ബ​ർ സെ​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഫോ​ണി​ന്‍റെ ഐ​എം​ഇ ന​ന്പ​ർ പി​ൻ​തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ത​ണ്ണീ​ർ​മു​ക്ക​ത്തെ സ്വ​കാ​ര്യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ് ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി​യാ​യ 40 കാ​രി. ഇ​തേ സ്കൂ​ളി​ലെ ത​ന്നെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഒ​പ്പ​മു​ള്ള​ത്. കാ​ണാ​താ​യ ദി​വ​സം അ​ധ്യാ​പി​ക വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു.

ഉ​ച്ച​യോ​ടെ അ​ധ്യാ​പി​ക​യെ ബ​സ് ക​യ​റ്റി വി​ടാ​നാ​ണ് വീ​ട്ടി​ൽ നി​ന്ന് പോ​യ​ത്. അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​ധ്യാ​പി​ക​യെ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ കു​ട്ടി വീ​ട്ടി​ലേ​യ്ക്ക് തി​രി​കെ പോ​യ​താ​യാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത്.

മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞും കാ​ണാ​താ​യ​പ്പോ​ൾ വീ​ണ്ടും ഫോ​ണ്‍ വി​ളി​ച്ചെ​ങ്കി​ലും സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നെ​ന്ന് കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 23 നാ​ണ് ത​ണ്ണീ​ർ​മു​ക്ക​ത്ത് നി​ന്നും ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്.

Related posts