ദളിത് പീഡ}ക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രേമചന്ദ്രന്‍ എംപി

klm-nkpremachandranജനീവ : പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത് വരുന്ന ദളിത് പീഡനക്കേസുകളില്‍ സര്‍ക്കാരിന്റെ നിഷ്ക്രിയത്വം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.  ദളിത് വിഭാഗങ്ങളെ വേട്ടയാടുന്ന സര്‍ക്കാരിന്റെ ക്രൂരതയുടെ ഏറ്റവും പുതിയ മുഖമാണ് അഞ്ചാലുംമൂട് പോലീസിന്റെ മൂന്നാംമുറയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. കുറ്റകൃത്യം ചെയ്യുന്നവര്‍ തന്നെ അന്വേഷണ ചുമതലയും നിര്‍വഹിക്കുന്ന വിചിത്രമായ രീതിയാണ് ആഭ്യന്തര വകുപ്പിന്റേത്.

നിരപരാധികളെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചവശരാക്കിയതിനുശേഷം സ്വകാര്യ ആശുപത്രിയിലെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ ന്യായീകരിക്കുന്ന സര്‍ക്കാര്‍ സമീപനം അപലപനീയമാണെന്നും എംപി പറഞ്ഞു.  നിലവിലുള്ള നിയമവ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ അരങ്ങേറിയത്. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിര്‍ബന്ധിത വ്യവസ്ഥകള്‍ ലംഘിക്കുകയും അന്വേഷിച്ചെത്തിയ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ വെള്ളപൂശുവാനുള്ള ആഭ്യന്തര വകുപ്പിന്റെ സമീപനം നിയമവാഴ്ചയെ തളര്‍ത്തുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

Related posts