അ​ണ​പൊ​ട്ടി മ​ഴ; അ​ണ​ക്കെ​ട്ടു​കളുടെ ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്നു;ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

തൃ​ശൂ​ർ: മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി ഉ​യ​ർ​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.20ന് ​ആ​ണ് ഷ​ട്ട​ർ‌ തു​റ​ന്ന​ത്. നേ​ര​ത്തെ ഡാ​മി​ലെ ഒ​രു സ്ലൂ​യി​സ്‌ ഗേ​റ്റി​ലൂ​ടെ ജ​ലം തു​റ​ന്നു​വി​ട്ടി​രു​ന്നു. നി​ല​വി​ൽ ര​ണ്ട് സ്ലൂ​യി​സ്‌ ഗേ​റ്റ് വ​ഴി​യാ​ണ് ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്.

ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ്‌ ഒ​രു മീ​റ്റ​റോ​ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്‌. പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടെ അ​റി​യി​ച്ചു. ആ​രും പു​ഴ​യി​ൽ ഇ​റ​ങ്ങ​രു​ത്. പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്‌. പു​ഴ​യോ​ര വാ​സി​ക​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.

424 മീ​റ്റ​ർ ആ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി. ഇ​പ്പോ​ൾ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 419 മീ​റ്റ​ർ ആ​ണ്. നി​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഷ​ട്ട​ർ ഉ​യ​ർ​ത്തി ജ​ലം​പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്.

ഇ​ടു​ക്കി ക​ല്ലാ​ർ​ക്കു​ട്ടി, പാം​ബ്ല അ​ണ​ക്കെ​ട്ടു​ക​ളു​ടെ കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ളും ഇ​ന്ന് തു​റ​ക്കും. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment