ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്രഖ്യാപിച്ചു; മ​ല​പ്പു​റ​ത്ത് കു​ഞ്ഞാ​ലി​ക്കു​ട്ടി, പൊ​ന്നാ​നി​യി​ൽ ഇ​.ടി.

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​സ്ലീം ലീ​ഗ് സ്ഥാ​നാ​ർ​ഥി​കളെ പ്രഖ്യാപിച്ചു. മ​ല​പ്പു​റ​ത്ത് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പൊ​ന്നാ​നി​യി​ൽ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും മ​ത്സ​രി​ക്കും. നേ​ര​ത്തേ, പൊ​ന്നാ​നി​യി​ൽ​നി​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ മ​ല​പ്പു​റ​ത്തേ​ക്ക് മാ​റ്റ​ണം എ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​ത് നേ​തൃ​ത്വ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചി​രു​ന്നു.

പൊ​ന്നാ​നി​യി​ലെ മു​സ്ലീം​ലീ​ഗ് മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​ത്ത​രം ആ​വ​ശ്യം മു​ന്നോ​ട്ട് വ​ച്ച​ത്. പ​ക​രം പൊ​ന്നാ​നി​യി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ മ​ത്സ​രി​പ്പി​ക്ക​ണം എ​ന്നാ​ണ് ആ​വ​ശ്യ ഉ​യ​ർ​ന്ന​ത്.

അ​തേ​സ​മ​യം, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്ലീം ലീ​ഗി​ന് നി​ല​വി​ലെ ര​ണ്ടു സീ​റ്റു​ക​ൾ മാ​ത്ര​മേ ന​ൽ​കു​ക​യു​ള്ളു​വെ​ന്നാ​ണ് യു​ഡി​എ​ഫ് തീ​രു​മാ​നം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ലീ​ഗി​ന് ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് ലീ​ഗി​ന്‍റെ ആ​വ​ശ്യം യു​ഡി​എ​ഫ് ത​ള്ളി​.

Related posts