തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു

ചെ​ന്നൈ: ത​മി​ഴ് സി​നി​മാ ന​ട​ൻ ഡാ​നി​യേ​ൽ ബാ​ലാ​ജി (48) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം. നെ​ഞ്ചു​വേ​ദ​ന​യെ തുട​ർ​ന്ന് ചെ​ന്നൈ കൊ​ട്ടി​വാ​ക​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

1975ൽ ​ജ​നി​ച്ച ടി. ​സി. ബാ​ലാ​ജി എ​ന്ന ഡാ​നി​യ​ൽ ബാ​ലാ​ജി നി​ര​വ​ധി ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴി​ന് പു​റ​മേ മ​ല​യാ​ളം, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും അദ്ദേഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ക​മ​ൽ ഹാ​സ​ന്‍റെ റി​ലീ​സ് ചെ​യ്യാ​ത്ത ചി​ത്ര​മാ​യ മ​രു​ത​നാ​യ​ക​ത്തി​ൽ യൂ​ണി​റ്റ് പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​റാ​യാ​ണ് സി​നി​മാ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. പി​ന്നീ​ട് ഒ​രു ത​മി​ഴ് ടെ​ലി​വി​ഷ​ൻ സീ​രി​യ​ലി​ലൂ​ടെ അ​ഭി​ന​യ രം​ഗ​​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

വേ​ട്ട​യാ​ട് വി​ള​യാ​ട്, വ​ട ചെ​ന്നൈ, മാ​യ​വ​ൻ, ഭൈ​ര​വ തു​ട​ങ്ങി​യ​വ​യാ​ണ് ഡാ​നി​യ​ൽ ബാ​ലാ​ജി​യു​ടെ ശ്ര​ദ്ധേ​യ​മാ​യ ത​മി​ഴ് ചി​ത്ര​ങ്ങ​ൾ. ബ്ലാ​ക്ക്, ഭ​ഗ​വാ​ൻ, ഡാ​ഡി കൂ​ൾ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും ഡാ​നി​യ​ൽ ബാ​ലാ​ജി ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

താ​ര​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ സി​നി​മാ​ലോ​കം അ​നു​ശോ​ച​ന​മ​റി​യി​ച്ചി​ട്ടു​ണ്ട്. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ശ​നി​യാ​ഴ്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ ന​ട​ക്കും.

Related posts

Leave a Comment