പോസ്റ്റൽ വോട്ട് അപേക്ഷ തള്ളി;  104-ാം വ​യ​സി​ലും കാ​ൽ​ന​ട​യാ​യി എ​ത്തി​ വോ​ട്ടു ചെ​യ്ത് ദാ​നി​യേ​ൽ


പെ​രു​മ്പാ​വൂ​ർ: കോ​വി​ഡ് കാ​ല​ത്ത് ത​ന്‍റെ 104ാമ​ത്തെ വ​യ​സി​ലും സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ച്ച് മാ​തൃ​ക​യാ​കു​ക​യാ​ണ് കീ​ഴി​ല്ലം കു​ന്ന​ത്ത് കെ.​എം. ദാ​നി​യേ​ൽ. കീ​ഴി​ല്ലം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 150-ാമ​ത് ബൂ​ത്തി​ൽ മ​ക​ൻ ജോ​സ​ഫ് കെ. ​ദാ​നി​യേ​ലി​നൊ​പ്പം കാ​ൽ​ന​ട​യാ​യി എ​ത്തി​യാ​ണ് അ​ദ്ദേ​ഹം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വാ​യോ​ധി​ക​ർ​ക്കു​ള്ള പോ​സ്റ്റ​ൽ ബാ​ല​റ്റി​നു​ള്ള പ്ര​ത്യേ​ക അ​പേ​ക്ഷ​യു​മാ​യി ബി​എ​ൽ​ഒ സ​മീ​പി​ച്ചെ​ങ്കി​ലും നേ​രി​ട്ട് പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ രാ​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വോ​ട്ട​ർ ആ​യി​രു​ന്നു കെ.​എം. ദാ​നി​യേ​ൽ.

Related posts

Leave a Comment