നേ​മ​ത്ത് എം​എ​ൽ​എ​യാ​ണ്, പ​ക്ഷേ ബ​ന്ധ​ങ്ങ​ളി​ല്ല; മാ​റ്റ​ത്തി​ന് വേ​ണ്ടി വോ​ട്ട് ചെ​യ്‌​തി​ട്ടു​ണ്ട് ; ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി വീ​ണ്ടും രാ​ജ​ഗോ​പാ​ൽ

 

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് ഒ​രു ത​വ​ണ എം​എ​ൽ​എ ആ​യി​രു​ന്നു​വെ​ന്ന​ല്ലാ​തെ അ​വി​ട​വു​മാ​യി വേ​റെ ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ന്ന് ഒ. ​രാ​ജ​ഗോ​പാ​ൽ.

നേ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥി​തി എ​ന്താ​ണെ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി. മാ​റ്റ​ത്തി​ന് വേ​ണ്ടി വോ​ട്ട് ചെ​യ്‌​തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കെ ​മു​ര​ളീ​ധ​ര​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രേ ക​ല്ലെ​റി​ഞ്ഞ സം​ഭ​വം ശ​രി​യാ​യ കാ​ര്യ​മ​ല്ലെ​ന്നും രാ​ജ​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ചു.

പ​രാ​ജ​യ​ഭീ​തി കൊ​ണ്ടാ​ണ് ബി​ജെ​പി അ​ക്ര​മം ന​ട​ത്തു​ന്ന​തെ​ന്ന മു​ര​ളീ​ധ​രന്‍റെ ആ​രോ​പണ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം അ​ങ്ങ​നെ പ​റ​യു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ൽ എ​ന്തെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment