ദാ​വൂ​ദ് ഇ​ബ്രാ​ഹിം ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്; മ​സ്തി​ഷ്കാ​ർ​ബു​ദം നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു; വാർത്തകൾ വാസ്തവമല്ലെന്ന് അടുത്ത അനുയായി ഛോട്ടാ ഷക്കീൽ

davooth ന്യൂ​ഡ​ൽ​ഹി: മും​ബൈ അ​ധോ​ലോ​ക രാ​ജാ​വ് ദാ​വൂ​ദ് ഇ​ബ്രാ​ഹിം ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ലു​ള്ള ദാ​വൂ​ദ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സി​എ​ൻ​എ​ൻ- ന്യൂ​സ് 18 ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​റാ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ദാ​വൂ​ദി​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ വ​ല​തു ഭാ​ഗം ത​ള​ർ​ന്ന​താ​യും പ​റ​യു​ന്നു. മ​സ്തി​ഷ്കാ​ർ​ബു​ദം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ദാ​വൂ​ദി​ന്‍റെ ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ വാ​സ്ത​വ​മ​ല്ലെ​ന്ന് ദാ​വൂ​ദി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി ഛോട്ടാ ​ഷ​ക്കീ​ൽ ന്യൂ​സ് 18 നോ​ട് പ​റ​ഞ്ഞു. ദാ​വൂ​ദ് പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും ഛോട്ടാ ​ഷ​ക്കീ​ൽ ഫോ​ണി​ലൂ​ടെ അ​റി​യി​ച്ചു.

ദാ​വൂ​ദ് മ​രി​ച്ച​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണ​മി​ല്ല.

Related posts