വിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ; കൊ​ച്ചി ഡി​സി​പി വീ​ണ്ടും വി​വാ​ദ​ത്തി​ൽ

 

കൊ​ച്ചി: ഡി​സി​പി ഐ​ശ്വ​ര്യ ഡോ​ങ്‌​റെ വീ​ണ്ടും വി​വാ​ദ​ത്തി​ല്‍. ക​ള​മ​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വെ​ന്‍​ഡിം​ഗ് മെ​ഷി​ന്‍ സ്ഥാ​പി​ക്കാ​ന്‍ മു​ന്‍​കൈ​യെ​ടു​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത സം​ഭ​വ​മാ​ണ് വി​വാ​ദ​മാ​യ​ത്.

മേ​ലു​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കാ​തെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ന്നും മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് അ​ഭി​മു​ഖം ന​ല്‍​കി​യെ​ന്നു​മാ​ണ് സ​സ്‌​പെ​ന്‍​ഷ​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സി.​പി. ര​ഘു​വി​നെ​യാ​ണ് ഐ​ശ്വ​ര്യ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു വെ​ന്‍​ഡിം​ഗ് മെ​ഷി​ന്‍ സ്ഥാ​പി​ച്ച​ത്. അ​തേ​സ​മ​യം, ഉ​ദ്ഘ​ട​ന​ത്തി​നു ഡി​സി​പി​യെ ക്ഷ​ണി​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് സ​സ്‌​പെ​ൻ​ഷ​ൻ എ​ന്നാ​ണ് പോ​ലീ​സു​കാ​ർ​ക്കി​ട​യി​ലെ സം​സാ​രം.

ഡി​സി​പി ഐ​ശ്വ​ര്യ ഡോ​ങ്‌​റെ ഇ​താ​ദ്യ​മാ​യ​ല്ല വി​വാ​ദ​ങ്ങ​ളി​ലി​ടം നേ​ടു​ന്ന​ത്. നേ​ര​ത്തെ, ഐ​ശ്വ​ര്യ മ​ഫ്തി വേ​ഷ​ത്തി​ലെ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു ക​ട​ത്തി​വി​ടാ​തെ ത​ട​ഞ്ഞ വ​നി​താ പോ​ലീ​സു​കാ​രി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തും ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു.

എ​റ​ണാ​കു​ളം നോ​ർ​ത്തി​ലെ വ​നി​താ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പാ​റാ​വി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ഐ​ശ്വ​ര്യ​യെ ത​ട​ഞ്ഞ​ത്.

ഐ​ശ്വ​ര്യ യൂ​ണി​ഫോ​മി​ല​ല്ലാ​യി​രു​ന്നു​വെ​ന്നും മാ​സ്ക് ധ​രി​ച്ച​തി​നാ​ൽ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ലെ​ന്നും കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ സ്റ്റേ​ഷ​ന​ക​ത്തേ​ക്ക് ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തി​ലും നി​യ​ന്ത്ര​ണ​മു​ണ്ടെ​ന്ന് അ​റി​യി​ച്ചി​ട്ടും ഐ​ശ്വ​ര്യ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഇ​വ​രെ ഐ​ശ്വ​ര്യ സ​സ്പെ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment