താൽക്കാലിക ജീവനക്കാന്‍റെ ദുർവാശി;  കോട്ടയം മെഡിക്കൽ കോളജിൽ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യ​താ​യി പരാതി


കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹ​ത്തോ​ട് മോ​ർ​ച്ച​റി താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​നാ​ദ​ര​വ് കാ​ട്ടി​യ​താ​യി ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി.

ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ഭ​ര​ണ ക​ക്ഷി​യു​ടെ ജി​ല്ല​യി​ലെ ഉ​ന്ന​ത നേ​താ​വ​ട​ക്കം ഇ​ട​പെ​ട്ടി​ട്ടും മ​ണി​ക്കൂ​റു​ക​ളോ​ളം ആം​ബു​ല​ൻ​സി​ൻ കി​ട​ത്തി​യ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യു​ടെ വാ​തി​ലി​ൽ കി​ട​ത്തി​യാ​ണ് അ​നാ​ദ​ര​വ് കാ​ട്ടി​യ​ത്. നെ​ടും​കു​ന്നം പ​ന്ത്ര​ണ്ടാം മൈ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച 71 കാ​ര​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ടാ​ണ് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​നാ​ദ​ര​വ് കാ​ട്ടി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ കി​ട​പ്പു​മു​റി​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട വ​യോ​ധി​ക​നെ ക​റു​ക​ച്ചാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​നാ​യി ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. ഉ​ച്ച​യ്ക്കു 12 നു ​ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​മാ​യി മോ​ർ​ച്ച​റി​യി​ൽ എ​ത്തി​ച്ചു.

എ​ന്നാ​ൽ മോ​ർ​ച്ച​റി​യി​ൽ ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്ന താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ വ​യ്ക്കു​വാ​ൻ അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​ര​ൻ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ മ​ണി​ക്കൂ​റു​ക​ൾ മൃ​ത​ദേ​ഹം ആം​ബു​ല​ൻ​സി​ൽ കി​ട​ത്തേ​ണ്ടി വ​ന്നു.

Related posts

Leave a Comment