പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഇ​നി​യും പ്ര​തി​ക​ൾപി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ്


ചാ​രും​മൂ​ട് : വ​ള്ളി​കു​ന്നം പ​ട​യ​ണി​വെ​ട്ടം ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യും എ​സ് എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന അ​ഭി​മ​ന്യു (15)നെ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ നാ​ല് പ്ര​തി​ക​ളെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു .

ഇ​തി​നാ​യി അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.​കേ​സി​ൽ ഇ​നി​യും പ്ര​തി​ക​ൾ പി​ടി​യി​ലാ​കാ​നു​ണ്ടെ​ ഇ​വ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും വ​ള്ളി​കു​ന്നം സി ​ഐ മി​ഥു​ൻ പ​റ​ഞ്ഞു.ര​ണ്ടു പ്ര​തി​ക​ളെ ഇ​ന്ന​ലെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ലി​പ്പ​ക്കു​ളം ഐ​ശ്വ​ര്യ വീ​ട്ടി​ൽ ആ​കാ​ശ് (20 ) വ​ള്ളി​കു​ന്നം പ​ള്ളി​വി​ള ജം​ഗ്‌​ഷ​ൻ പ്ര​ണ​വ് (23 )എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​ധാ​ന പ്ര​തി എം ​ആ​ർ മു​ക്ക് പു​ത്ത​ൻ​പു​ര​ക്ക​ൽ സ​ജ​യ് ജി​ത്ത് (21 ) വ​ള്ളി​കു​ന്നം സ്വ​ദേ​ശി ജി​ഷ്ണു ത​മ്പി എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ​ല്ലാം ആ​ർ എ​സ് എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു .ഇ​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു .ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം നാ​ലാ​യി. പ്ര​തി​ക​ൾ ക​ഠാ​ര ഉ​പ​യോ​ഗി​ച്ചാ​ണ് അ​ഭി​മ​ന്യു​വി​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു .

അ​ഭി​മ​ന്യു​വി​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ഠാ​ര പ​ട​യ​ണി​വെ​ട്ടം ക്ഷേ​ത്ര​ത്തി​ന്സ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്തി​രു​ന്നു . വ​ള്ളി​കു​ന്നം പ​ട​യ​ണി​വെ​ട്ടം ക്ഷേ​ത്ര​ത്തി​ലെ വി​ഷു ഉ​ത്സ​വ ദി​ന​ത്തി​ൽ രാ​ത്രി 9.30 നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ അ​രും​കൊ​ല ന​ട​ന്ന​ത്.

ക്ഷേ​ത്ര​വ​ള​പ്പി​ന് കി​ഴ​ക്കു​ള്ള മൈ​താ​ന​ത്തു​വെ​ച്ച് അ​ഭി​മ​ന്യു​വി​നെ സം​ഘം കു​ത്തി​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment