കാറിനുള്ളില്‍ മൃതദേഹം: പോലീസിനെ ചുറ്റിച്ചത് ‘പാവ ‘

imagesവഴിയോരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുള്ളില്‍ യുവതി മരിച്ച് കിടക്കുന്നു എന്ന വാര്‍ത്ത കേട്ടാണ് ന്യൂയോര്‍ക്ക് പോലീസ് മൈനസ് 13 ഡിഗ്രി തണുപ്പുള്ള പ്രദേശത്തെ സംഭവസ്ഥലത്തേയ്ക്ക് കുതിച്ചെത്തിയത്.

ഓക്‌സിജന്‍ മാസ്‌ക് ധരിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. വളരെപ്പണിപ്പെട്ട് കാര്‍ തല്ലിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു. പരിശോധന തുടങ്ങിയപ്പോഴാണ് പോലീസ് ഞെട്ടിയത്. തങ്ങള്‍ പുറത്തെടുത്തത് മൃതദേഹമല്ലെന്ന് അപ്പോഴാണ് അവര്‍ക്ക് മനസിലാവുന്നത്. പിന്നീടാണ് അത് വസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പുമണിഞ്ഞ ആള്‍ വലിപ്പത്തിലുള്ള ഒരു പാവയാണെന്ന് മനസിലായത്.

ഇവയ്‌ക്കെല്ലാം പുറമേ കണ്ണട, ചെരുപ്പുകള്‍, എന്നിവയും അണിഞ്ഞ നിലയിലായിരുന്നു തട്ടിപ്പ് മൃതദേഹം. ഇതാണ് യഥാര്‍ത്ഥ മൃതദേഹമാണെന്ന തെറ്റിദ്ധാരണയ്ക്കിടയാക്കിയത്.

ഇതിനിടെ കാര്‍ കുത്തിപ്പൊളിച്ചതിനെതിരേ പരാതിയുമായി ഉടമ സ്ഥലത്തെത്തി. കാറിനുള്ളിലുണ്ടായിരുന്നത് വൈദ്യപഠനാവശ്യങ്ങള്‍ക്കായി വാങ്ങിയ പാവയാണെന്നും കാര്‍ നശിപ്പിച്ചതിന് നഷ്ട പരിഹാരം നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും ഇതിനായി ഇയാളോട് ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകാന്‍ ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. ആളുകളെയും പോലീസിനെയും തെറ്റിദ്ധരിപ്പിച്ചതിന് ഇയാള്‍ക്കെതിരെ നടപടിയുമുണ്ടാവും.

Related posts