മ​ഴ​ക്കെ​ടു​തി​ക്കി​ടെ ഗ​താ​ഗ​ത ത​ടസമായി കടപുഴകി വീണ് മരങ്ങൾ; അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ മുറിച്ചു മാറ്റത്തെ ഉദ്യോഗസ്ഥരുടെ അലംബാവത്തിനെതിരേ ഡീ​ൻ കു​ര്യാ​ക്കോ​സ്

തൊ​ടു​പു​ഴ: ദേ​ശീ​യ​പാ​ത​യോ​ര​ത്തെ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റാ​ന്‍ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ്.

മ​ഴ​യി​ലും കാ​റ്റി​ലും കൊ​ച്ചി-​മ​ധു​ര ദേ​ശീ​യ പാ​ത​യി​ലെ നേ​ര്യ​മം​ഗ​ലം- അ​ടി​മാ​ലി റോ​ഡി​ൽ പ​ത്തോ​ളം മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​തെ​ന്ന് ഡീ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ അ​ടി​മാ​ലി​യി​ൽ നി​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട മാ​ങ്കു​ളം സ്വ​ദേ​ശി​യാ​യ ഹൃ​ദ്രോ​ഗം ബാ​ധി​ച്ച​യാ​ളെ​യും വ​ഹി​ച്ചു​ള്ള ആം​ബു​ല​ൻ​സു​ൾ​പ്പ​ടെ ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​ത്.

മൊ​ബൈ​ൽ റേ​ഞ്ച് പോ​ലു​മി​ല്ലാ​ത്ത വ​ന പ്ര​ദേ​ശ​ത്താ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തെ​ന്നും ഡീ​ൻ പ​റ​ഞ്ഞു.മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ട വാ​ഹ​ന​ഗ​താ​ഗ​തം അ​ഗ്നി​ശ​ന​മ സേ​ന​യും പോ​ലീ​സും എ​ത്തി​യാ​ണ് പു​നഃ​സ്ഥാ​പി​ച്ച​ത്.

അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​ൻ വ​നം ഡി​പ്പോ അ​ധി​കൃ​ത​ര്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ഗൗ​ര​വ​മാ​യി എ​ടു​ക്കാ​ത്ത​താ​ണ് ഈ ​ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്ന് ഡീ​ൻ കു​റ്റ​പ്പെ​ടു​ത്തി.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​യ രോ​ഗി​ക്കു മ​റ്റു കു​ഴ​പ്പ​ങ്ങ​ൾ സം​ഭ​വി​ക്ക​രു​തേ​യെ​ന്ന് പ്രാ​ർ​ഥി​ക്കു​ന്നു. ഒ​പ്പം ഇ​ത്ത​രം ദു​ര​വ​സ്ഥ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇ​നി​യും ഒ​ട്ടേ​റെ മ​ര​ങ്ങ​ൾ കാ​റ്റു​പി​ടി​ച്ചാ​ൽ മ​റി​ഞ്ഞു വീ​ഴാ​ൻ പാ​ക​ത്തി​ന് ഈ ​വ​ഴി​യി​ൽ ഉ​ണ്ട് അ​വ അ​ടി​യ​ന്തി​ര​മാ​യി മു​റി​ച്ചു മാ​റ്റ​ണം. വ​നം​വ​കു​പ്പി​ന്‍റെ ത​ന്നി​ഷ്ട​ത്തി​ന് നി​ന്നു കൊ​ടു​ക്ക​രു​തെ​ന്നും ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ഡീ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

https://www.facebook.com/DeankuriakoseINC/posts/4285966674789497

Related posts

Leave a Comment